എക്സിറ്റ് പോളുകളെയൊക്കെ കവച്ചു വയ്ക്കുന്ന പ്രകടനത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടിയത്. പ്രകടനം നോക്കിയാല്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ഇത്തവണത്തേത്. 2014-ല്‍ 282 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ 303 സീറ്റാണ് ബിജെപി നേടിയത്. ബിജെപി വിജയം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റില്‍ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക്…
Read More