ഇത്തവണത്തെ സമാധാന നോബല്‍ സമ്മാനം നേടിയ യസീദി യുവതി നാദിയ മുറാദിനെ അതിജീവനത്തിന്റെ ആധുനിക മാതൃകയായി ആവും ചരിത്രത്തില്‍ അടയാളപ്പെടുത്തുക. ഇരുപത്തിയൊന്നാം വയസില്‍ ഐ.എസ്. തടവറയിലെത്തിയതാണു നാദിയ മുറാദ്. മൂന്നു മാസത്തോളം ലൈംഗിക അടിമയായുള്ള ജീവിതം. ഇരുള്‍ മൂടിയ മുറികളിലെ അരണ്ടവെളിച്ചത്തില്‍ പലരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഭീകരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. എല്ലാം നഷ്ടമായതിനു ശേഷം ജീവനും കൊണ്ട് ഒരു രക്ഷപ്പെടലും. നാദിയയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത് അവിടെയായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം സമാധാന നൊബേല്‍ എന്ന അംഗീകാരനിറവില്‍ എത്തുമ്പോഴും, ഈ പുരസ്‌കാരം നാദിയയുടെ മനസ്സില്‍ ഉണര്‍ത്തുന്നത് ചില നീറുന്ന വേദനകളെയാണ്. 2014 ഓഗസ്റ്റ്. വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തിലേക്ക് ഇസ്ലാമിക് ജിഹാദികള്‍ ഇരച്ചുകയറുന്നതുവരെ മുറാദിന്റെ ലോകം സുന്ദരമായിരുന്നു. വെളുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടി. ബ്രൗണ്‍ നിറത്തിലുള്ള തലമുടി. വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം…
Read More