ലോകത്തെ ഇന്റര്‍നെറ്റ് ടെക്‌നോളജി 4ജിയില്‍ നിന്ന് 5ജിയില്‍ എത്തിയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വാസമുറപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അവിടെയും ഇന്റര്‍നെറ്റ് ആവശ്യമല്ലേ…അതിനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനായി കൈകോര്‍ക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ഇപ്പോള്‍. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയര്‍ന്ന വേഗതയില്‍, കൂടുതല്‍ ദൂരത്തേക്ക് ചന്ദ്രനില്‍ നിന്നും ആശയവിനിമയം നടത്താന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെല്‍ ലാബ്സ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ആദ്യ…
Read MoreTag: nokia
ഇന്റര്‍നെറ്റിനെ സൂപ്പര്‍ഫാസ്റ്റാക്കാന്‍ 5ജി ഉടനെത്തും ! ഒരു മുഴം മുമ്പേയെറിഞ്ഞ് എയര്‍ടെല്‍; നോക്കിയയുമായി കരാറിലെത്തി…
രാജ്യത്ത് 5ജിയുടെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇതിനു പിറകെ 4ജി സേവനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും എയര്‍ടെലിനുണ്ട്. ഇതിന്റെ ഭാഗമായി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍തന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു. ഇതിനാല്‍ തന്നെ പുതിയ കരാര്‍ ഗുണം ചെയ്യുമെന്നും എയര്‍ടെല്‍ വിശ്വസിക്കുന്നു.
Read Moreവരാന്‍ പോകുന്നത് 5ജി യുഗം ! ചിന്തിക്കുന്നതിലും വേഗത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാം; ലോകത്തെ മാറ്റി മറിക്കാന്‍ പോന്ന 5ജിയുടെ പ്രത്യേകതകള്‍ ഇങ്ങനെ…
നിലവിലുള്ള അതിവേഗ ഇന്റര്‍നെറ്റ് സ്പീഡിനെ നിഷ്പ്രഭമാക്കിയാണ് 5ജി എത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നീക്കങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് 5ജി അരങ്ങത്തെത്തുന്നത്. 3ജി, 4ജി യുഗത്തില്‍ പിന്‍തള്ളപ്പെട്ടു പോയ പഴയ മൊബൈല്‍ഫോണ്‍ ഭീമന്‍ നോക്കിയ 5ജിയിലൂടെ ഒരു രണ്ടാം വരവിനാണ് ശ്രമിക്കുന്നത്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഒരു എച്ച്ഡി മൂവി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ 5 സെക്കന്‍ഡ് വേണ്ട. അതേ മൂവി 4ജി നെറ്റ്വര്‍ക്കില്‍ വലിച്ചെടുക്കാന്‍ 6-മിനുറ്റാണ് വേണ്ടത്. 4ജിയെക്കാള്‍ 100 ശതമാനം വേഗതയാണ് 5ജി കൊണ്ടുവരുന്നത്. എന്നാല്‍, സിനിമാ ഡൗണ്‍ലോഡിംഗ് ഒക്കെ സാധാരണക്കാരന്റെ പ്രശ്നങ്ങളാണെങ്കില്‍, നിരവധി ശാസ്ത്രശാഖകള്‍ 5ജിയുടെ ചിറകിലേറാന്‍ കാത്തിരിക്കുകയാണ് ചില ഉദാഹരണങ്ങള്‍ നോക്കാം. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക്, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള തത്സമയ സെന്‍സര്‍ ഡേറ്റ, നിര്‍ണ്ണായകമായ രീതിയില്‍ ഉപയോഗപ്പെടുത്താനാകും. ആശുപത്രിയിലെത്തിക്കാന്‍…
Read More