ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരം തുമ്പയില്‍ നാട്ടുകാര്‍ തടഞ്ഞു. തുമ്പ വി എസ് എസ് സിയിലേക്ക് പ്രവേശിക്കുമ്പോഴാണ് 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞത്. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്. വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നാട്ടുകാര്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന് ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവത്തില്‍ ഇടപെട്ട് നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്…
Read More