മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…
Read MoreTag: nomad
ഭിക്ഷാടകരെ ഗെറ്റൗട്ട് അടിച്ച് കരുനാഗപ്പള്ളി ! കടകളുടെയോ വീടുകളുടെയോ പരിസരത്ത് നാടോടികള്‍ ഉള്‍പ്പെടെയുള്ളവരെ അടുപ്പിക്കേണ്ടയെന്ന തീരുമാനവുമായ നാട്ടുകാര്‍…
സംസ്ഥാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നാടോടികള്‍ക്കും ഭിക്ഷാടകര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ജാസ്മിനെന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത് . ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കരുനാഗപ്പള്ളി എന്ന ഫേസ്ബുക് പേജ് മുന്‍കൈ എടുത്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇനി മുതല്‍ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാര്‍ക്കും ഒരു സഹായവും നല്‍കേണ്ടതില്ല എന്നതാണ് നാട്ടുകാരുടെ തീരുമാനം. കുട്ടികളേയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ഭിക്ഷാടകര്‍ക്കു പണം നല്കി പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കില്‍ കാഴ്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പദ്ധതിയായ ഭക്ഷണം നിറച്ച ഫ്രിഡ്ജിന്റെ വിശദാംശങ്ങള്‍ നല്‍കുക എന്നും മരുന്നാണ് ആവശ്യമെങ്കില്‍ താലൂക് ആശുപത്രിയിലേക്ക് അയക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്തിടെ…
Read Moreസ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ തിരഞ്ഞു പിടിച്ച് അവര്‍ എത്തുന്നത് ഗര്‍ഭിണിയെന്ന വ്യാജേന ! കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടികള്‍ കെട്ടുകഥയല്ല; ഇവരുടെ പുതുതന്ത്രങ്ങള്‍ ഇങ്ങനെ…
നാടോടികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നാം പണ്ടു മുതല്‍ത്തന്നെ കേള്‍ക്കുന്നതാണ്. ഇത്തരത്തിലുള്ള സംഘങ്ങള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. ഗര്‍ഭിണികളെന്ന വ്യാജേന സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ട് എത്തുന്ന ഇവരുടെ പ്രധാന ഉദ്ദേശ്യം കുട്ടികളെ തട്ടിക്കൊണ്ടു പോകലാണ്. കൂടെ മോഷണവും. തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ 60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്.…
Read Moreഭര്‍ത്താവിനെ അടിച്ച് താഴെയിട്ട ശേഷം തമിഴ്നാട്ടുകാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ 41കാരന്റെ ശ്രമം; തക്ക സമയത്ത് എത്തി യുവതിയെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
അര്‍ദ്ധരാത്രി തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ മറുനാട്ടുകാരിയെ ആക്രമിച്ചയാളെ പിടികൂടാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും സഹായിക്കും അഭിനന്ദനപ്രവാഹം. ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണിക്കുട്ടിയും സഹായി ഷിതിനുമാണ് സാഹസികമായി അക്രമിയെ കീഴ്പ്പെടുത്തിയത്. സംഘടനത്തിനിടെ അക്രമിയുടെ കുത്തേറ്റ് ഷിതിന് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് എംജി റോഡിലെ സിനിമാ തിയേറ്ററിനടുത്തുള്ള ആക്രിക്കടയ്ക്ക് മുമ്പിലാണ് സംഭവം അരങ്ങേറിയത്. തമിഴ്നാട്ടുകാരിയായ യുവതിയെയാണ് ആക്രമി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെ തള്ളി താഴെയിട്ടായിരുന്നു അക്രമം. അപ്പോഴാണ് ജോണിക്കുട്ടി മുതുവറയിലെ ആക്ട്സ് ആംബുലന്‍സുമായി അതുവഴി പോയത്. സംഭവം കണ്ട് ആംബുലന്‍സില്‍നിന്ന് ഇറങ്ങിയ കുന്നംകുളം സ്വദേശിയായ ഹെല്‍പ്പര്‍ ഷിതിന് തടയാന്‍ ശ്രമിച്ചെങ്കിലും അക്രമി അവിടെക്കിടന്ന മാര്‍ബിള്‍ കഷണംകൊണ്ട് ഷിതിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വാരിയെല്ലിന്റെ ഭാഗത്ത് മുറിവേറ്റ ഷിതിനെ ആശുപത്രിയിലാക്കി. ഷിതിന് കുത്തേറ്റിട്ടുപോലും ജോണിക്കുട്ടി പിന്‍വാങ്ങിയില്ല. ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കിയും ഹോണടിച്ചും ആളെക്കൂട്ടി അക്രമിയെ കെട്ടിയിട്ട് പോലീസിലേല്‍പ്പിച്ചാണ് അവര്‍…
Read More