കലോല്‍സവ വേദിയിലെ നോണ്‍വെജ് വിവാദത്തില്‍ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. കലോല്‍സവ വേദികളില്‍ മാംസാഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് ഷംസീര്‍ വ്യക്തമാക്കി. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്ന് ഷംസീര്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു എഎന്‍ ഷംസീറിന്റെ പ്രതികരണം. ചിക്കന്‍ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയില്‍ നൃത്തം ചെയ്യുമെന്ന് ഷംസീര്‍ ചോദിക്കുന്നു. തനിക്ക് നോണ്‍ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാല്‍ എല്ലാവര്ക്കും കഴിക്കാന്‍ പറ്റുന്ന ഭക്ഷണമെന്ന നിലയില്‍ കലോത്സവം പോലെയുള്ള ഒത്തുച്ചേരലില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്ലതെന്ന് ഷംസീര്‍ പറയുന്നു. അതേസമയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായ ഭക്ഷണവിവാദത്തെ തുടര്‍ന്ന് പാചക വിദഗ്ധന്‍ പഴയിടം മോഹനന്…
Read More