മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നൂബിന് ജോണി. കുടുംബവിളക്ക് എന്ന പരമ്പരയാണ് നൂബിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഇടുക്കി മൂന്നാറാണ് നൂബിന് ജോണിയുടെ സ്വദേശം. അച്ഛന്,അമ്മ,ചേട്ടന്,ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നൂബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീല്‍ കൂടിയായ നൂബിന് കുട്ടിമാണി സീരിയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ട്ട്ഫിലിമുകളിലും നൂബിന് എത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ്…
Read More