വിഖ്യാത ഹോളിവുഡ് നടന് അല്‍പാച്ചിനോ വീണ്ടും അച്ഛനാകാനൊരുങ്ങുന്നതായി വിവരം. 83കാരനായ അല്‍ പാച്ചിനോയുടെ 29കാരിയായ കാമുകി നൂര്‍ അല്‍ഫല ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്പാച്ചിനോയ്ക്ക നിലവില്‍ പലബന്ധങ്ങളിലായി മൂന്ന് കുട്ടികളുണ്ട്. അതേസമയം, നൂര്‍ അല്‍ഫല തന്റെ ആദ്യത്തെ കുഞ്ഞിനെയാണ് വരവേല്‍ക്കാനൊരുങ്ങുന്നത്. 2022 മുതല്‍ നൂര്‍ അല്‍ഫലയും അല്‍ പാച്ചിനോയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, വെനീസിലെ ഫെലിക്സ് ട്രാട്ടോറിയയില് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഒരു കാറില്‍ പോകുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. മുന്‍ കാമുകിയും അഭിനയം പഠിപ്പിക്കുന്നയാളുമായ ജാന്‍ ടാരന്റില്‍ ജൂലി മേരി എന്ന 33 വയസുള്ള മകളും അല്‍ പാച്ചിനോക്കുണ്ട്. കാമുകി ബെവര്‍ലി ഡി ആഞ്ചലോയില്‍ ഇരട്ടകളായ ആന്റണ്‍,ഒലീവിയ എന്നീ മക്കളും ഉണ്ട്. ഇവര്‍ക്ക് 22 വയസാണ് പ്രായം. 1997 മുതല്‍ 2003 വരെ…
Read More