നടി നൂറിന് ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഷാഹിം സഫറും വിവാഹിതരായത് അടുത്തിടെയാണ്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹ ചടങ്ങില്‍ സിനിമ താരങ്ങള്‍ പങ്കെടുത്തു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നൂറിന് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ഇതിന് പിന്നിലെ മറ്റു ചിത്രങ്ങളിലേക്ക് നടിയെത്തി. വെള്ളേപ്പം എന്ന ചിത്രത്തിലാണ് ഒടുവില്‍ താരം അഭിനയിച്ചത്. ഷാഹിമും നിരവധി സിനിമകളില്‍ അഭിനയിച്ചു. മധുരം എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ ഇവര്‍ ചേര്‍ന്ന് പുതിയ സിനിമ ഒരുക്കേണ്ട തിരക്കിലാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. സിനിമയാണ് ഇവരെ ഒന്നിപ്പിച്ചത്. എപ്പോഴും ഞങ്ങള്‍ സിനിമയെ കുറിച്ചാണ് സംസാരിക്കാറ് എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. ഫാഹിമുമായി പ്രണയത്തിലായശേഷം…
Read MoreTag: noorin shereef
നൂറിന് എന്നും പല്ല് തേക്കാറില്ല ! ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിന് പറയുന്നത്; പ്രതിശ്രുത വരന് പറയുന്നതിങ്ങനെ…
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നൂറിന് ഷെരീഫ്. പ്രിയാ വാര്യര്‍ കണ്ണിറുക്കിക്കാട്ടിയാണ് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയതെങ്കില്‍ തന്റെ ചുരുളന്‍ മുടിയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു നൂറിന്. പിന്നീട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നൂറിന് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിന് ഇതുവരെ ഏഴോളം സിനിമകള്‍ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിന് വിവാഹിതയാകാന്‍ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്…
Read Moreനൂറിന് ഷെരീഫ് ഇനി ഫഹിം സഫറിന് സ്വന്തം; വിവാഹ ശേഷം അഭിനയിക്കുമോ? മറുപടി നൽകി നൂറിൻ
വിവാഹം കഴിഞ്ഞാലും സിനിമാഭിനയം നിർത്തില്ലെന്നു നടി നൂറിൻ ഷെരീഫ്. നൂറിന് ഷെരീഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ് – വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന് കുറിച്ചതിങ്ങനെയാണ്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്. സിനിമയിൽ തീർച്ചയായും അഭിനയിക്കും. ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെയും ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിംഗ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ്…
Read Moreപത്തു രൂപ വാങ്ങുമ്പോള്‍ രണ്ടു രൂപയുടെ എങ്കിലും ജോലി എടുക്കേണ്ടതല്ലേ ! നൂറിനെതിരേ പൊട്ടിത്തെറിച്ച് നിര്‍മാതാവ്…
നടി നൂറിന് ഷെറീഫിനെതിരേ ആരോപണവുമായി സാന്റാക്രൂസ് സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നൂറിനെതിരേ ആരോപണം. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നൂറിന് സഹകരിക്കുന്നില്ലെന്നും ഫോണ്‍ വിളിച്ചാലും സന്ദേശമയച്ചാലും പ്രതികരിക്കുന്നില്ലെന്നും നിര്‍മാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു. ‘നൂറിന് ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. ‘എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്ന് നൂറിന് ചോദിച്ചു.’- രാജു ഗോപി ചിറ്റേത്ത് പറഞ്ഞു. നൂറിന് ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന് സംവിധായകന് ജോണ്സണ് ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. സംവിധിയകന്റെ വാക്കുകള്‍ ഇങ്ങനെ…നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ്…
Read Moreഎന്നെ തെറ്റിദ്ധരിച്ചവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ ! പ്രണയത്തിലാണോയെന്ന് ചോദിച്ചവര്‍ക്ക് തൃപ്തി നല്കുന്ന മറുപടിയുമായി നൂറിന് ഷെരീഫ്…
അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നൂറിന് ഷെരീഫ്. അഡാര്‍ ലവിനു പിന്നാലെ പിന്നാലെ ചങ്ക്സ്,ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെയായി സിനിമാലോകത്ത് നൂറിന് സജീവമാണ്. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. മോഡലിംഗ് രംഗത്തും തിരക്കുള്ള താരമാണ് നൂറിന്. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്. ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍…
Read Moreഎന്നെ സ്നേഹിക്കുന്നവരോട് തിരിച്ചു സ്നേഹം ! മൂക്കിന് ഇടി കിട്ടിയ സംഭവത്തില്‍ സത്യവസ്ഥ വെളിപ്പെടുത്തി നൂറിന് ഷെരീഫ്…
മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന് ഷെരീഫിന്റെ മൂക്കിന് അടി കിട്ടിയ വാര്‍ത്ത പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി നൂറിന് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പരിക്കേറ്റ് അവശനിലയില്‍ ഒന്നുമല്ല, എന്നെ ആരും ആക്രമിച്ചിട്ടില്ല ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്നവും ഇല്ല . സുഖമായിരിക്കുന്നു. എന്നെ സ്നേഹിക്കുന്നവരോട് തിരിച്ചും സ്നേഹമെന്നും നൂറിന് പറഞ്ഞു. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നൂറിന്. സംഘാടകര്‍ അറേഞ്ച് ചെയ്ത് കൊടുത്ത ഹോട്ടലില്‍ നാല് മണിക്ക് തന്നെ അവര്‍ എത്തിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം മതി, ആറുമണി വരെ കാത്തിരിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന് അവരോട് പറഞ്ഞുവത്രേ. എന്നാല്‍ അവിടെ മൂന്നരയായപ്പോള്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. ആറുമണിക്ക് അവിടെ എത്തിയപ്പോള്‍…
Read Moreടിക് ടോക്കും വാട്സ്ആപ്പുമൊക്കെ ആഘോഷിക്കുന്നതു പോലെ അവശതയിലല്ല, സംഘാടകരെ പഴിക്കുന്നുമില്ല; ഉദ്ഘാടനത്തിനിടെ മർദനമേറ്റെന്ന സത്യവസ്ഥ തുറന്ന് പറഞ്ഞ് നൂറിൻ ഷെരീഫ്
സോഷ്യൽമീഡിയയും ടിക് ടോക്കും വാട്സ്ആപ്പുമൊക്കെ ആഘോഷിക്കുന്നതു പോലെ അവശനിലയിലല്ല. എന്നെ ആരും ആക്രമിച്ചിട്ടുമില്ല. ബുദ്ധിമുട്ടുണ്ടായപ്പോൾ ഞാൻ ഡോക്ടറെ കണ്ടു, പ്രശ്നങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. മഞ്ചേരിയിലെ ഉദ്ഘാടന ചടങ്ങിനിടെ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടി നൂറിൻ ഷെരീഫ. താൻ അവശനിലയിലല്ലെന്നും സുഖമായിരിക്കുന്നെന്നും താരം വ്യക്തമാക്കി. സദുദ്ദേശത്തോടെ വാർത്ത ഷെയർ ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്നവരോട് തികച്ചും സ്നേഹമെന്നും താരത്തിന്റെ പ്രതികരണം. സമയം തെറ്റിച്ചു പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചെന്ന് പ്രചരിക്കുന്നത് പൂർണമായും ശരിയല്ല. അതിന്റെ പേരിൽ സംഘാടകരെ പഴിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
Read More