ലോകം മുഴുവന്‍ ഉഴുതുമറിച്ചാണ് കൊറോണയുടെ സംഹാര താണ്ഡവം നടമാടുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. മഹാരാഷ്ട്രയും തമിഴ്‌നാടും തെലങ്കാനയുമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കോവിഡ് ഇതുവരെ നാശം വിതയ്്ക്കാത്ത ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കോവിഡിനെതിരേ ചെറുത്തുനില്‍ക്കുന്നത്. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരണപ്പെട്ടിട്ടില്ല. മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്. സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം. ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.…
Read More