ലോകം കോവിഡില്‍ നിന്ന് മുക്തി നേടാന്‍ പരിശ്രമിക്കുമ്പോള്‍ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിരുകളെല്ലാം അടച്ച് കോവിഡിനെ പ്രതിരോധിച്ചെന്നാണായിരുന്നു ഇവരുടെ അവകാശവാദം. ഈ രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും പുറംലോകത്തിന് അജ്ഞാതമായതിനാല്‍ ഇത് വിശ്വസിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്. പ്രകൃതിദുരന്തങ്ങള്‍ അടക്കം രാജ്യത്ത് വന്‍വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ടൈഫൂണ്‍ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തലസ്ഥാനമായ പ്യോങ്യാങില് ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190…
Read More