ബെയ്ജിംഗ്: ഒടുവില്‍ ചൈനയ്ക്കും പേടിയായി, ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നുള്ള ലോകത്തിന്റെ ആശങ്കയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് ചൈന ഉത്തരകൊറിയയിലുള്ള സ്വന്തം പൗരന്മാരെ തിരികെ വിളിച്ചു. ഉത്തരകൊറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങാനാണ് സ്വന്തം പൗരന്മാര്ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുദ്ധമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമെന്ന് അവരുമായി നേരിട്ടു സൗഹൃദം പുലര്‍ത്തുന്ന ഏക രാജ്യമായ ചൈനയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങമെന്ന നിര്‍ദ്ദേശം നല്‍കിയത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങിലെ ചൈനീസ് എംബസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ…
Read More