ലോകത്തിലെ ഏറ്റവും ദുരൂഹമായ ജനസമൂഹം എന്ന വിശേഷണമാണ് ലോകം ആന്റമാനിലെ വടക്കന്‍ സെന്റിനല്‍ ദ്വീപ് നിവാസികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് പുറം ലോകത്തു നിന്നും ആരുമെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടേക്ക് മറ്റുള്ളവര്‍ പോകുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചെത്തിയ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതോടെ സെന്റിനല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പതിറ്റാണ്ടുകള്‍ക്കിടയില്‍ സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരമൊരാളാണു മലയാളിയായ ഡോ.എം.ശശികുമാര്‍. ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍. 2014 ഏപ്രിലില്‍ ആയിരുന്നു ശശികുമാറിന്റെ ആദ്യ സെന്റിനല്‍ യാത്ര. ദ്വീപില്‍ പുകയുയരുന്നു എന്ന നാസയുടെ റിപ്പോര്‍ട്ട് ആയിടയ്ക്കു പുറത്തുവന്നിരുന്നു. എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ദ്വീപില്‍ തകര്‍ന്നു വീണു എന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാന്‍ കാരണമായി. എഎസ്ഐയിലെ…
Read MoreTag: NORTH SENTINEL ISLAND
അമേരിക്കന്‍ പൗരന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലീസ് സെന്റിനല്‍ ദ്വീപുവാസികളുടെ ഗോത്രാചാരങ്ങള്‍ പഠിക്കുന്നു ! ദ്വീപുവാസികളെക്കുറിച്ച് നരവംശശാസ്ത്രജ്ഞന്‍ ടി. എന്‍ പണ്ഡിറ്റ് പറയുന്നതിങ്ങനെ…
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപുവാസികളുടെ ആക്രമണത്തില്‍ മരിച്ച അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള വഴികള്‍ തേടുകയാണ് പോലീസ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമ നിവാസികളാണ് സെന്റിനല്‍ ദ്വീപില്‍. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണസംഘം. അമേരിക്കന്‍ യാത്രികനായ ജോണ്‍ അലന്‍ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. എന്നാല്‍ ഇയാളുടെ ആഗമനത്തില്‍ പ്രകോപിതരായ ദ്വീപ് നിവാസികള്‍ ഇയാളെ വധിക്കുകയായിരുന്നു.അമ്പെയ്തും കുന്തം കൊണ്ടും ആക്രമിച്ചുമാണ് ദ്വീപ് വാസികള്‍ ചൗവിനെ കൊലചെയ്തതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. മറവ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് കുത്തിനിര്‍ത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികള്‍ പഠനവിഷയമാക്കിയ ഒരു സംഘം ഗവേഷകര്‍ പറയുന്നു.…
Read Moreഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കാന്‍ കൊണ്ടുവന്നത് ചൂണ്ടകളും തൂവാലകളും റബര്‍ ട്യൂബുകളും ! ശരീരത്തില്‍ സുരക്ഷാകവചങ്ങളും; എന്നിട്ടും അമേരിക്കന്‍ പൗരന് രക്ഷപ്പെടാനായില്ല…
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ യു.എസ് പൗരന് എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായില്ല. ഗോത്രവര്‍ഗക്കാരുടെ ആക്രമണം മുന്‍കൂട്ടിക്കണ്ട യു.എസ്. പൗരനായ ജോണ്‍ അലന്‍ ചൗവ് ഷീല്‍ഡുകളടക്കം ശരീരത്തില്‍ ഘടിപ്പിച്ചാണ് സെന്റിനല്‍ ദ്വീപിലിറങ്ങിയത്. പക്ഷേ, ഇതുകൊണ്ടൊന്നും അദ്ദേഹത്തിന് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായില്ലെന്ന് ആന്‍ഡമാനിലെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റമിന്‍ ഗുളികകളും രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള മരുന്നുകളും ജോണ്‍ കൈയില്‍ കരുതിയിരുന്നു. ശാരീരികമായ ആക്രമണങ്ങളെ ചെറുക്കാന്‍ നെഞ്ചിലും വയറിലും ഷീല്‍ഡുകളും ധരിച്ചു. ഇതിനുപുറമേ ഗോത്രവര്‍ഗക്കാരെ സന്തോഷിപ്പിക്കാനായി ചില സമ്മാനങ്ങളും അദ്ദേഹം കൈയില്‍കരുതി. ചൂണ്ടകളും തൂവാലകളും റബര്‍ ട്യൂബുകളുമാണ് സമ്മാനമായി നല്‍കാന്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ദ്വീപിലിറങ്ങിയ ഉടന്‍ ഗോത്രവര്‍ഗക്കാര്‍ അദ്ദേഹത്തിനുനേരേ തുരുതരാ അമ്പെയ്യുകയായിരുന്നു. കൊല്ലപ്പെട്ടതിന്റെ തലേദിവസവും ജോണ്‍ അലന്‍ ചൗവു സെന്റിനല്‍ ദ്വീപിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ദ്വീപിലിറങ്ങിയ ജോണിനെ ദ്വീപിലെ ഒരു ആണ്‍കുട്ടി അമ്പെയ്ത് ആക്രമിച്ചതോടെ…
Read More