അഫ്ഗാന് പിടിച്ചടക്കിയ താലിബാന് രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന് നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്…
Read More