വിചിത്രമായ ഭരണമാണ് കിം ജോംങ് ഉന്‍ ഉത്തരകൊറിയയില്‍ നടത്തിവരുന്നത്. അവിടെനടക്കുന്നതെന്തൊക്കെയാണെന്നത് അവിടെ ജീവിക്കുന്നവരില്‍ നിന്നു തന്നെ പുറംലോകം അറിയാറുമുണ്ട്. നോര്‍ത്തുകൊറിയയില്‍ കിം ജോംങ് ഉന്നിന്റെ സ്വച്ഛാധിപത്യത്തിന് കീഴിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്ന കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഇപ്പോഴിതാ മുന്‍ നോര്‍ത്തുകൊറിയന്‍ വനിതാ ജയില്‍ വാര്‍ഡനായ ലിം ഹേ-ജിന്‍ രംഗത്തെത്തിയിരിക്കുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട ഒരു തടവുകാരന് വേണ്ടി അനേകം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം താന്‍ നേരില്‍ക്കണ്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ആ തടവുകാരനെ കണ്ടെത്തിയപ്പോള്‍ പരസ്യമായി കൊല്ലുകയും ചെയ്തു. ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും ജിന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. ഇത്തരത്തില്‍ ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെട്ട ഈ ജയില്‍ വാര്‍ഡന്റെ നടുക്കുന്ന ഓര്‍മകളാണ് ഇപ്പോള്‍ ലോകം ഞെട്ടലോടെ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ നിരവധി രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണികിടന്ന് നരകിക്കുന്നുണ്ടെന്നും ചിലരെ…
Read More