വിചിത്രമായ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവയില്‍ ഒട്ടുമിക്കതും വിദൂര ഗ്രാമങ്ങളോ ദ്വീപുകളോ ആയിരിക്കും. ഇത്തരമൊരു വിചിത്രഗ്രാമമാണ് ലോംഗിയര്‍ബെന്‍. സ്വാല്‍ബാര്‍ഡിന്റെ ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നോര്‍വീജിയന്‍ ഗ്രാമമാണിത്. ലോകത്തിലെ ഏറ്റവും വടക്കുകിഴക്കന്‍ നഗരമായ ഇത് ഒരു പഴയ കല്‍ക്കരി ഖനന കേന്ദ്രമായിരുന്നു. വര്‍ഷത്തില്‍ നാലുമാസത്തോളം ഇവിടെ പകല്‍ സമയത്ത് സൂര്യന്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇതിലൊതുങ്ങുന്നില്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. മഞ്ഞുമൂടിയ ഈ നഗരത്തില്‍ ആളുകള്‍ക്ക് പാലിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ മരിക്കാനാവില്ല എന്നതാണത്. ഒരു മനുഷ്യനും മരണത്തെ തടയാന്‍ കഴിയില്ലെന്ന് നമുക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ലോംഗിയര്‍ബൈന്‍ ഇത്തരമൊരു വിചിത്രമായ കാര്യം പാലിക്കുന്നത്? ആര്‍ട്ടിക് സര്‍ക്കിളിന് മുകളിലായിരിക്കുന്നതിനാല്‍, ഇവിടെ താപനില -32 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ചിലപ്പോള്‍ അത് -46.3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു പോകാറുണ്ട്. അതുകൊണ്ട് തന്നെ മണ്ണില്‍…
Read More