ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍കീഴില്‍ സമാനതകളില്ലാത്ത ദുരിതമാണ് ഉത്തരകൊറിയന്‍ ജനത അനുഭവിക്കുന്നത്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് വരെ വധശിക്ഷ നല്കുന്ന ഇവിടെ ചിലപ്പോഴൊക്കെ ശിക്ഷയനുഭവിക്കുവാന്‍ അടുത്ത തലമുറകളും വിധിക്കപ്പെടാറുണ്ട് എന്നതാണ് വിചിത്രകരമായ കാര്യം. ഇത്തരത്തില്‍ ഏറെ അപഹാസ്യമായ ഉത്തരകൊറിയന്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ വിചിത്രമായ മറ്റൊരു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റു എന്ന കാരണത്താല്‍ പൊതുജനമധ്യത്തില്‍ ഒരാളെ വെടിവെച്ചു കൊന്നിരിക്കുകയാണ് ഇപ്പോള്‍.കൊല നടത്തുന്നതിനു മുമ്പ് ഇരയുടെ കുടുംബത്തെ സംഭവസ്ഥലത്ത് നിര്‍ബന്ധിച്ച് എത്തിക്കുകയും ചെയ്തു. വൊന്‍സന്‍ ഫാമിങ് മാനേജ്മെന്റ് കമ്മീഷനില്‍ എഞ്ചിനീയറായ ലീ എന്ന സര്‍നെയിം ഉള്ള വ്യക്തിയാണ് ഇപ്രകാരം 500 പേരുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്. പൗരന്മാര് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ അഥവാ പീപ്പിള്‍സ് യൂണിറ്റ് എന്നൊരു സമ്പ്രദായം ഇവിടെയുണ്ട്. ലീ താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റെ…
Read More