ഒരുപാട് ആശിച്ചു വാങ്ങിയ സൈക്കിള്‍ മോഷണംപോയതിന്റെ സങ്കടത്തിലാണ് തേവര എസ് എച്ച് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലാണ് പവേല്‍ സമിത് സൈക്കിള്‍ വെച്ചിട്ടു സ്കൂളിലേക്ക് പോകുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്കൂള്‍ വിട്ട് തിരിച്ചു വന്നപ്പോള്‍ സൈക്കിള്‍ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേല്‍ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിള്‍ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിള്‍ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു. നോട്ടീസ് ഇങ്ങനെയാണ് ‘ ഞാന്‍ പവേല്‍ സമിത് തേവര എസ്എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത…
Read MoreTag: notice
വീണാ എസ് നായര്‍ ‘വാഴകളോടും’ വോട്ടഭ്യര്‍ത്ഥിച്ചു ! വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വലിയ വിവാദത്തിനു തിരികകൊളുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മിഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോട്ടത്തില്‍ നിന്ന് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ കണ്ടെത്തിയിരിക്കുന്നത്.
Read Moreബാങ്കുകളില്‍ വന്‍തോതില്‍ അസാധുനോട്ടുകള്‍ നിക്ഷേപിച്ചവര്‍ക്ക് പണികിട്ടും; ഇതിനോടകം 10000 പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു; സ്വന്തം അക്കൗണ്ടിലല്ലാതെ പണംനിക്ഷേപിച്ചവര്‍ക്കും കിട്ടും എട്ടിന്റെ പണി…
മുംബൈ: 2016ലെ ചരിത്രപരമായ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളില്‍ വന്‍ തോതില്‍ അസാധു നോട്ട് നിക്ഷേപം നടത്തിയ പതിനായിരത്തോളം ആളുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. അസാധു നോട്ടുകള്‍ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ബെനാമി നിയമ പ്രകാരം നോട്ടീസ് അയച്ചത്. നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു നോട്ടീസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. വന്‍ നിക്ഷേപങ്ങള്‍ നടത്തിയവരിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും നികുതി വെട്ടിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചാണ് വെട്ടിപ്പു കണ്ടെത്തുന്നത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ…
Read More