ബന്ധവും പിരിയാം ഫെയ്മസുമാകാം ! വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ പട്ടാപ്പകല്‍ വീടാക്രമിച്ച സംഭവം യുവതി മെനഞ്ഞ കെട്ടുകഥ; വീട്ടമ്മയുടെ കള്ളക്കളി പോലീസ് പൊളിച്ചടുക്കിയതിങ്ങനെ…

വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ വീടാക്രമിച്ച് തന്നെ മര്‍ദ്ദിച്ചെന്ന വീട്ടമ്മയുടെ പരാതി കെട്ടുകഥയെന്ന് കണ്ടെത്തല്‍. കരമന പോലീസാണ് യുവതി പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന സത്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്യാനാണ്‌ പോലീസിന്റെ തീരുമാനം.വിവാഹം ക്ഷണിക്കാനെന്ന പേരില്‍ രണ്ട് പേര്‍ ബുധനാഴ്ച വീട്ടിലെത്തിയ ശേഷമാണ് തന്നെ ആക്രമിക്കുകയും വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നായിരുന്നു കരുമത്ത് താമസിക്കുന്ന യുവതിയുടെ പരാതി. യുവതി ആക്രമം നടന്നെന്ന് പറഞ്ഞ സമയത്ത് നല്ല തിരക്കുണ്ടായിരുന്നു റോഡില്‍. ആ സമയത്ത് രണ്ട് യുവാക്കള്‍ പരിസരത്ത് എത്തിയില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഭീഷണി മുഴക്കുന്ന വാചകങ്ങള്‍ പേപ്പറിലെഴുതി ഒട്ടിച്ചെന്നും യുവതി പറഞ്ഞിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നതെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന പേരിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വാതില്‍ തുറന്ന യുവതി അവരെ അകത്തേക്ക് ക്ഷണിച്ചു.…

Read More

ലോകകപ്പിനു ശേഷം ലക്ഷ്യമിട്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം; അറുപതുകളിലെ സ്വപ്‌നസുന്ദരി സോഫിയ ലോറന്റെ സമ്പാദ്യം അടിച്ചുമാറ്റിയതും ഇവര്‍ തന്നെ; സിഡ്‌നിയുടെയും റിഗ്ഗിന്റെയും കഥ ഇങ്ങനെ…

ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് ആദ്യ കാലത്തു നല്‍കിക്കൊണ്ടിരുന്ന യൂള്‍റിമേ കപ്പ് മോഷ്ടിച്ച കള്ളന്മാരുടെ വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. 1966ലായിരുന്നു കപ്പ് മോഷണം പോയത്. കള്ളന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗുമായിരുന്നു ഈ മോഷണത്തിനു പിന്നിലുണ്ടായിരുന്നത് എന്ന വിവരം അടുത്തിടെയാണ് പുറത്തായത്. അറുപതുകളിലെ സ്വപ്‌നസുന്ദരിയായ ഇറ്റാലിയന്‍ നടി സോഫിയ ലോറന്റെ രണ്ട് ദശലക്ഷം പൗണ്ട് വിലവരുന്ന ആഭരണങ്ങള്‍ അടിച്ചു മാറ്റിയതും ഇതേ കള്ളന്മാര്‍ തന്നെയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്റെ ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്. ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍…

Read More