തൃശൂർ: തീവ്രവാദ ബന്ധമുള്ള പുന്ന നൗഷാദ് കൊലപാതക കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാൻ സർക്കാർ തയാറാകണമെന്ന ആവശ്യവുമായി കോണ്ഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ സഹായിക്കുന്നതിനായി ഇതരചുമതലകൾ നൽകി അന്വേഷണ സംഘത്തെ മുഴുവൻ മാറ്റി കേസ് അട്ടിമറിക്കുകയാണ്. കേസിൽ ശേഷിക്കുന്ന പ്രതികളെയോ, ഇവർക്കു സംരക്ഷണം നൽകിയവരെയോ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈക്കോടതി മുന്പാകെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താക് അലി, ഡിഡിസി അംഗം ഇർഷാദ് കെ. ചേറ്റുവ, നൗഷാദിന്റെ സഹോദരൻ കമറുദീൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കുന്ന പോലീസ് നീക്കത്തിൽ പ്രതിഷേധിച്ച് 27നു ചാവക്കാട് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തുമെന്നും അറിയിച്ചു.
Read MoreTag: noushad crime thrissur
പുന്ന നൗഷാദ് വധം; പ്രതികൾക്ക് പോലീസ് സുഖവാസം ഒരുക്കുന്നുവെന്ന് കെ.സി.വേണുഗോപാൽ
ചാവക്കാട്: എസ്ഡിപിഐ നേതാക്കളുടെ നിർദേശങ്ങൾ അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.പുന്നയിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ കുുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾക്ക് സുഖവാസം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് പറഞ്ഞ വേണുഗോപാൽ മുഴുവൻ പ്രതികളെയും പിടിക്കണമെന്നും ആവശ്യപ്പെട്ടു.എഐസിസിയും കെപിസിസിയും നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ ഉണ്ടാകും. ടി.എൻ.പ്രതാപൻ എംപി, ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Read More