കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചത് ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവില്‍. യുവതിയുടെ മരണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്നു ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലില്‍ രവിയുടെയും തങ്കമ്മയുടെയും മകള്‍ രേഷ്മ രവിയാണു (27) ബുധനാഴ്ച രാത്രി ഒമ്പതരയോടെ കുത്തേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയര്‍ടേക്കറുമായ കോഴിക്കോടു ബാലുശേരി പി.എ. നൗഷിദിന്റെ അറസ്റ്റ് നോര്‍ത്ത് പോലീസ് രേഖപ്പെടുത്തി. നോര്‍ത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപ്പാര്‍ട്ട് ഹോട്ടലിലാണു സംഭവം നടന്നത്. നൗഷിദിന്റെ ചില ശാരീരിക പ്രത്യേകതകളെ രേഷ്മ കളിയാക്കുകയും ഇക്കാര്യം സുഹൃത്തുക്കളോടു പങ്കുവയ്ക്കുകയും ചെയ്തതിലെ വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രതിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെ രേഷ്മയും നൗഷിദും അടുപ്പത്തിലാവുന്നത്. തനിക്കൊപ്പം ലിവിങ് ടുഗദര്‍ ജീവിതമാരംഭിക്കാന്‍ ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ രേഷ്മ നൗഷിദില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ്…
Read More