ന്യൂയോർക്ക്: ടെന്നീസ് കോർട്ടിൽ രാജാക്കന്മാരുടെ രാജാവായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. സ്കോർ: 6-3, 7-6 (7-5), 6-3. കരിയറിൽ ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്ന നേട്ടം 2023 വിംബിൾഡണിലൂടെ സ്വന്തമാക്കിയ ജോക്കോവിച്ച്, റിക്കാർഡ് പുതുക്കി. ആദ്യ രണ്ടു സെറ്റും നേടിയശേഷം ഇതുവരെ ഒരു ഗ്രാൻസ്ലാം ഫൈനലിൽ തോറ്റിട്ടില്ലെന്ന ചരിത്രം ഇത്തവണയും ജോക്കോവിച്ച് തുടർന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കർ ജയം എന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 2023 സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ 17 ടൈബ്രേക്കർ ജോക്കോവിച്ച് ജയിച്ചു. 36…
Read More