കോവിഡ് ബാധ ഒന്നേകാല്‍ ലക്ഷം മലയാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തല്‍. ഒരു ലക്ഷം പ്രവാസികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില് നിര്‍ണ്ണായക സ്വാധീനമുള്ള പ്രവാസികളില്‍ 20 ശതമാനം മടങ്ങിയാല്‍ പോലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പ്രവാസികളില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ 19 ശതമാനവും വരുന്നതാവട്ടെ കേരളത്തിലേക്കും. ഇതില്‍ സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. 39 ശതമാനവും വരുന്നത് സൗദിയില്‍ നിന്നാണ്. തൊട്ടു പിന്നിലുള്ളത് 23 ശതമാനവുമായി യുഎഇയും. മുമ്പ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161…
Read MoreTag: nri
കൊറോണ സ്പെഷ്യല്‍ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം ! ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ കേരളത്തിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം വാഗ്ദാനം ചെയ്ത് പ്രവാസി; ഓഫര്‍ മെയ് 12 അര്‍ധരാത്രി വരെ മാത്രം…
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ നിരവധി മലയാളികളാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദുരിതമനുഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഭാര്യയെയും മകളെയും കേരളത്തില്‍ തിരികെയെത്തിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഒരു മലയാളി പ്രവാസി ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഭാര്യയേയും മക്കളെയും നാട്ടിലെത്തിക്കാന്‍ സഹായിച്ചാല്‍ ഈ തുക നല്‍കാമെന്ന് ദുബായിലെ ഒരു ബിസിനസ്മാന് വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎഇയില്‍ കെമിക്കല്‍ ബിസിസനസ് നടത്തുന്ന കെ.ആര്. ശ്രീകുമാര്‍ എന്നയാളുടേതാണ് പരസ്യമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമ മാര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ പലയിടത്തായി പോയ കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ മെയ് അഞ്ചാം തീയതി പരസ്യവുമായി ഫേസ്ബുക്കില്‍ എത്തുകയായിരുന്നു. ”എന്റെ കുടുംബത്തെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ 10 ലക്ഷം ഇനാം, ഈ ഓഫര്‍ മെയ്12 അര്‍ദ്ധരാത്രി വരെ മാത്രം” എന്നാണ് കുറിപ്പ്. അതേസമയം…
Read Moreഇത് പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റ് ! പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള കുമ്പളത്ത്…
പത്തനംതിട്ട:പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ചതെന്ന ആരോപണവുമായി ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യങ്ങളില്‍ എത്തി പ്രവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. പ്രവാസി വ്യവസായ സംരംഭകര്‍ക്കും മടങ്ങി എത്തുന്നവര്‍ക്കും പ്രത്യേക പാക്കേജുകള്‍ നല്കുമെന്നതായിരുന്നു പ്രധാന പ്രചരണം. ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്നത്തെ ഇപ്പോഴും തിരിച്ചറിയാത്തത് അവഗണിക്കുന്നതിന് തുല്യമാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല. യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി…
Read Moreനാടന്‍ കൂര്‍ക്ക പ്രത്യേകം പാക്ക് ചെയ്ത് വാങ്ങി ! നെടുമ്പാശ്ശേരിയില്‍ സ്കാന്‍ ചെയ്തപ്പോള്‍ പാക്കറ്റില്‍ നിന്നു ചാടിയിറങ്ങിയത് നല്ല ‘നാടന്‍’ വളപ്പന്‍; ഒരു പാവം പ്രവാസിയ്ക്കു കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ…
നെടുമ്പാശ്ശേരി: ഗള്‍ഫിലെ സ്ഥിരം ഭക്ഷണം കഴിച്ചു മടുത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നാടന്‍ വിഭവങ്ങള്‍ അങ്ങോട്ടു കൊണ്ടു പോകുന്ന പതിവുണ്ട്. ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമുള്ള പച്ചക്കറികളും അച്ചാറുകളുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോകാറ്. അങ്ങനെ കൂര്‍ക്ക തിന്നാനുള്ള ആഗ്രഹത്താല്‍ കൃഷിയിടത്തില്‍ നിന്നും പറിച്ച കൂര്‍ക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് കിട്ടിയത് കിടിലന്‍ പണിയാണ്. കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ് കടന്നു കൂടിയാതാണ് പ്രവാസിയുടെ യാത്ര മുടക്കിയത്. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന് നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂര്ക്കപാക്കറ്റില് പാമ്പു…
Read Moreവിപ്ലവം പാവപ്പെട്ടവന്റെ നെഞ്ചത്തല്ല വേണ്ടത് ! 35 വര്‍ഷം മണലാരണ്യത്തില്‍ പണിയെടുത്ത സുഗതന് മടങ്ങിയെത്തിയത് വര്‍ക്ക്ഷോപ്പ് നടത്തി ജീവിക്കാന്‍; ഒടുവില്‍ പാര്‍ട്ടിക്കാരുടെ ഇടപെടലില്‍ മനം നൊന്ത് ആത്മഹത്യയും…
പത്തനാപുരം: ദീര്‍ഘമായ 35 വര്‍ഷങ്ങള്‍ മണലാരണ്യത്തില്‍ ചെലവഴിച്ച ശേഷം ശിഷ്ടകാലം ജന്മനാട്ടില് കഴിയാനെത്തിയ പ്രവാസി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. വയല്‍ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വര്‍ക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന് തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന് പലരോടും പറഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം…
Read More