യുക്രൈനിലെ സംപോറിഷ്യ ആണവ നിലയത്തിന് നേര്‍ക്കുള്ള റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ലോകം അതീവ ആശങ്കയിലാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സംപോറിഷ്യയ്ക്കു നേരെ റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ഇവിടെ പടര്‍ന്ന തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന് ആവശ്യപ്പെട്ടു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുക്രെയിന്റെ ആവശ്യത്തിനുള്ള 25 ശതമാനം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് ഈ ആണവ നിലയത്തില്‍ നിന്നാണ്. ഇതാണ് ആശങ്കയാകുന്നത്. മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യതയാണ് ലോകം മുന്നില്‍ കാണുന്നത്. കീവിലേക്ക് കടന്നു കയറാനുള്ള റഷ്യന്‍ ശ്രമം എങ്ങുമെത്തുന്നില്ല. ഇതാണ് ആണവ കേന്ദ്രത്തെ ആക്രമിക്കാനുള്ള കാരണം. റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്…
Read More