മൊസാദ് ഇറാന്റെ ആണവരഹസ്യം കടല്‍മാര്‍ഗം ചോര്‍ത്തി ? 50 കിലോഗ്രാം തൂക്കം വരുന്ന രേഖകള്‍ കടത്താനെടുത്തത് വെറും ആറര മണിക്കൂര്‍;അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ചൂട് പകരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ആണവായുധങ്ങളെച്ചൊല്ലി അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള പോര് തുടരുകയാണ്. ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന്റെ ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനല്ല മറിച്ച് ഇന്ധനം നിര്‍മിക്കാനാണെന്നാണ് അവര്‍ ലോകത്തിനു മുമ്പാകെ അന്നും ഇന്നും പറയുന്നത്. എന്നാല്‍ അവരുടെ ആണവ രഹസ്യ ചുവടുകള്‍ മുഴുവന്‍ വീക്ഷിച്ചിരുന്ന ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് അവരുടെ ആണവ രേഖകളില്‍ പലതും വര്‍ഷങ്ങള്‍ക്ക് മുന്‍പെ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മൊസാദ് കഴുകന്‍മാരുടെ ചടുല നീക്കത്തിലൂടെയാണ് ഇറാന്റെ വിലപ്പെട്ട ആണവ, യുറേനിയം രേഖകള്‍ കൈക്കലാക്കിയത്. രേഖകളിലും സിഡികളിലുമായി സൂക്ഷിച്ചിരുന്ന ആണവ ഗവേഷണ ഡേറ്റകളാണ് അവര്‍ കടത്തിയത്. 50 കിലോ തൂക്കം വരുന്ന രേഖകളാണ് അന്ന് കടല്‍ വഴി കൊണ്ടുപോയത്. വര്‍ഷങ്ങളോളം നിരീക്ഷണം നടത്തിയാണ് മൊസാദ് ആ ദൗത്യം നിറവേറ്റിയത്. അതിസൂക്ഷ്മവും,…

Read More