കാഷ്മീര്‍ വിഷയത്തില്‍ അവസാന അടവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന് ഇപ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാനാണ് ശ്രമിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉണ് പറയുന്നതു പോലെ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള വിരട്ടലുകളാണ് ഇപ്പോള്‍ ഇമ്രാന് പുറത്തെടുക്കുന്നത്. അടിയന്തരമായി ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാഷ്മീരിനെ കാക്കാന്‍ ലോകം തയ്യാറായില്ലെങ്കില്‍ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. പാക്കിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും എയ്ഡ്സും വന്‍തോതില്‍ വര്‍ധിച്ചിച്ചിരിക്കുകയാണ്. പോരാത്തതിന് പട്ടാള അട്ടിമറി ഭീഷണിയും. ഈ സാഹചര്യത്തിലാണ് ഇമ്രാന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. കാാഷ്മീരില്‍ പ്രശ്ന പരിഹാരം…
Read MoreTag: nuclear war
കിം ജോങ് ഉന്നിനോടുള്ള യുദ്ധത്തിന്റെ അനന്തര ഫലം മഹാ ദുരന്തമാവും; ഇങ്ങനെ പറയാന്‍ കാരണം പലതാണ്…
ഉത്തരകൊറിയയുമായുള്ള യുദ്ധം മനുഷ്യരാശിക്കു തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അണവായുധം പ്രയോഗിക്കപ്പെട്ടാല്‍ അത് രണ്ടാംലോകയുദ്ധത്തേക്കാള് വലിയ ദുരന്തമായി മാറും. യുദ്ധം അമേരിക്കയ്ക്കും ഉത്തരകൊറിയക്കും മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ വലിയ സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയാക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആറു ദശാബ്ദത്തിനിടയില്‍ വച്ച് ഏറ്റവും മോശമായ അവസ്ഥയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നും എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചിക്കാനാവാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഉത്തരകൊറിയയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയിലെത്താന്‍ ശേഷിയുള്ള രണ്ട് ആണവ ഭൂഖണ്ഡാന്തര മിസൈലുകള്‍ കൂടി ഉത്തരകൊറിയ പരീക്ഷിച്ചു. ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ അവര്‍ക്കെതിരായ ഉപരോധം…
Read More‘ബഡാഭായ്’ക്കും പേടിയായി! ഉത്തരകൊറിയയില്‍ നിന്നു മടങ്ങാന്‍ സ്വന്തം പൗരന്മാര്ക്ക് ചൈനയുടെ മുന്നറിയിപ്പ്; ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയില്‍ ലോകം
ബെയ്ജിംഗ്: ഒടുവില്‍ ചൈനയ്ക്കും പേടിയായി, ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നുള്ള ലോകത്തിന്റെ ആശങ്കയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് ചൈന ഉത്തരകൊറിയയിലുള്ള സ്വന്തം പൗരന്മാരെ തിരികെ വിളിച്ചു. ഉത്തരകൊറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങാനാണ് സ്വന്തം പൗരന്മാര്ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുദ്ധമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമെന്ന് അവരുമായി നേരിട്ടു സൗഹൃദം പുലര്‍ത്തുന്ന ഏക രാജ്യമായ ചൈനയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങമെന്ന നിര്‍ദ്ദേശം നല്‍കിയത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങിലെ ചൈനീസ് എംബസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ…
Read More