ന്യൂഡ് ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തയായ മോഡലാണ് കേറ്റ് അപ്ടണ്. എന്നാല്‍ ഒരു സ്പോര്‍ട്സ് മാഗസിനു വേണ്ടി നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ട് കേറ്റിന് കൊടുത്തത് എട്ടിന്റെ പണി. കടല്ക്കരയിലെ പാറകള്ക്കുനടുവില് പൂര്‍ണനഗ്നയായി ഇവര്‍ പോസ് ചെയ്യുന്നതിനിടയിലാണ് ശക്തമായ തിരമാലകള്‍ വീശിയടിച്ചത്. തിരമാലയുടെ ശക്തിയില്‍ പെട്ട് ഇവര്‍ നിലതെറ്റി കടലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഇവര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. പരിക്കില്‍ നിന്നും പൂര്ണമോചിതയായ കേറ്റ് അപ്ടണ് ഇപ്പോള്‍ മോഡലിംഗില്‍ വീണ്ടും സജീവമാണ്.
Read More