ഏക എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടുന്നത്. അതിന്റെ നഗ്നത കൊണ്ടാണ്. സിനിമയുടെ ചിത്രീകരണ സമയത്ത് നടിയും നടനും സംവിധായകനും അണിയറപ്രവര്‍ത്തകരുമെല്ലാം നഗ്നരായി എന്നതാണ് ചിത്രീകരണത്തെ വ്യത്യസ്തമാക്കിയത്. നീലച്ചിത്രങ്ങളുടെ ഷൂട്ടിംഗില്‍ പോലുമില്ലാത്ത സംഭവം. ഈ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് ഇ്പ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നായികയായ രഹ്ന ഫാത്തിമയാണ്. രഹ്ന തന്റെ ഫേസ്ബുക്ക്് പോസ്റ്റില്‍ പറയുന്നതിങ്ങനെ… നഗ്നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള് എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു. നഗ്നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നല്കി.ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന് നിര്‍ദ്ദേശിച്ചു. സംവിധായകന് , ക്യാമറാമാന്…
Read More