കൊല്ലം ചടയമംഗലത്ത് യുവതിയെ മന്ത്രവാദത്തിന് ഇരയാക്കിയെന്ന് പരാതി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ കൊല്ലം ചടയമംഗലം പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്കിയ പരാതിയില്‍ പോലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പോലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്. യുവതി മാധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെ…കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട്. അവന് നിരന്തരം എന്നെ പീഡിപ്പിക്കുകയും അവന് വേണ്ടിയിട്ട് വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എന്റെ ഭര്‍ത്താവും അമ്മയും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്. അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന് എന്റെ വസ്ത്രം വലിച്ച് കീറിയപ്പോള്‍ അത് മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. യുവതി പറയുന്നു. 2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം…
Read More