വാഹന നമ്പറിന് സ്ഥാനത്ത് നാഗര്‍കോവിലില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് ബോര്‍ഡ് വെച്ച ബൈക്കില്‍ കറങ്ങുന്ന യുവാവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാഗര്‍ കോവിലില്‍ എംഎല്‍എ എം ആര് ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റിലുളളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയാണ് എം ആര് ഗാന്ധി. എന്നാല്‍ ഗാന്ധി എന്നാല്‍ വിവാഹിതനല്ലെന്നതാണ് വസ്തുത. 1980 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം ആര് ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റു. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം. ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. എം ആര് ഗാന്ധിയുടെ…
Read MoreTag: NUMBER PLATE
ഡല്‍ഹിയില്‍ സ്കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…
ആശിച്ചു വാങ്ങിയ സ്കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന് പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…
Read More