ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്കി ഡല്‍ഹി പോലീസ്. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കിയതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാല്‍ തീവ്രവാദികളുടെ വെട്ടേറ്റു മരിച്ചിരുന്നു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു
Read MoreTag: nupur sharma
നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാക്കിസ്ഥാന് പൗരന് പിടിയില്‍ ! ഇയാളുടെ ബാഗില്‍ നിന്ന് കത്തി കണ്ടെടുത്തു…
പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാകിസ്ഥാന് പൗരന് പിടിയില്‍. ര രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പാകിസ്ഥാന് പൗരനെ ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. ജൂലായ് പതിനാറിന് രാത്രി ഹിന്ദുമല്‍ക്കോട്ട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം സംശയാസ്പദകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിന് പിന്നാലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള ബാഗില്‍ നിന്ന് 11 ഇഞ്ച് നീളമുള്ള കത്തിയും മതപരമായ പുസ്തകങ്ങളും, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ കണ്ടെടുത്തു. പാകിസ്ഥാനിലെ വടക്കന്‍ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തിലാണ് താമസമെന്നും തന്റെ പേര് റിസ്വാന് അഷ്റഫ് ആണെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നൂപൂര്‍…
Read Moreഓള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍ ! നൂപുര്‍ ശര്‍മ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ച മാധ്യമപ്രവര്ത്തകന്…
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിജിറ്റല്‍ മാധ്യമ സ്ഥാപനം ‘ഓള്‍ട്ട് ന്യൂസിന്റെ’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. സുബൈര്‍ 2018 ല്‍ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു വിവരം. എന്നാല്‍, 2020 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പോലീസ് വിളിച്ചതെന്നും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓള്‍ട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ഇത് പോക്സോ കേസാണെന്നാണ് വിവരം. അറസ്റ്റിനെ…
Read Moreപ്രവാചകനിന്ദയ്ക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശവുമായി മുസ്ലിം സംഘടനകള്‍ ! നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസയച്ച് കൊല്‍ക്കത്ത പോലീസ്…
പ്രവാചക നിന്ദയ്ക്കെതിരേ രാജ്യവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍. വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നുള്ള സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതായാണു വിവരം. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര് പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇസ്ലാമിനെ നിന്ദിക്കുന്നവര്ക്കെതിരേ ഒരുമിച്ചു നില്‍ക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണ്. അതേസമയം, സമാധാനം നിലനിര്‍ത്തുക എന്നതും വളരെ പ്രധാനമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ജമായത്ത് -ഇ-ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ മുതിര്‍ന്ന അംഗം മാലിക് അസ്ലാം പറഞ്ഞു. ബി.ജെ.പി. നേതാക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും പ്രവാചകന് മുഹമ്മദ് നബിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍നിന്നായി നാനൂറോളം പേര് അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും…
Read More