ആശുപത്രിയില്‍ വച്ച് രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട നഴ്സിനെതിരേ കേസെടുത്തു. ലൈംഗികബന്ധത്തിനിടെ രോഗി മരിച്ചതിനെത്തുടര്‍ന്നാണ് പ്രതിയായ നഴ്സിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഗുരുതര വൃക്കരോഗം മൂലം ഡയാലിസിസിന് വിധേയനായിരുന്ന രോഗി, ലൈംഗികബന്ധത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലെ നഴ്സിന് ഇയാളുമായി ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി. യു.കെയിലെ വെയില്‍സിലാണ് സംഭവം. ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെടുത്തത്. ഈ സമയത്ത് ഇയാളുടെ വസ്ത്രങ്ങള്‍ പകുതി അഴിഞ്ഞ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെനേലോപ് വില്യംസ് എന്ന നഴ്സ് ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നും ഇതിനിടെയുണ്ടായ ഹൃദയാഘാതത്തിലാണ് രോഗി മരിച്ചതെന്നും വ്യക്തമായത്. അത്യാസന്ന നിലയിലായിട്ടും വേണ്ട വൈദ്യസഹായം ഏര്‍പ്പെടുത്താന്‍ തയ്യാറാകാതെ ഇയാളെ മരണത്തിലേക്ക് തള്ളിവിട്ടു എന്നതാണ് നഴ്സിനെതിരായ കുറ്റം. പെനേലോപ് വില്യംസിന് രോഗിയുമായുള്ള ബന്ധം ആശുപത്രിയില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ചിലര്‍ക്ക് അറിയാമായിരുന്നുവെന്നും അവര്‍ പലവട്ടം വില്യംസിനെ ഈ…
Read MoreTag: nurse
നിയമനം വൈകുന്നതില്‍ പ്രതിഷേധം ! നടുറോഡില്‍ നഗ്നയായി നഴ്സ്…
പൊതുജനം നോക്കിനില്‍ക്കെ രാജസ്ഥാനില്‍ നടുറോഡില്‍ നഗ്നയായി നഴ്സിന്റെ പ്രതിഷേധം. 36കാരിയായ നഴ്സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന് കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പോലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരേ കേസെടുത്തതായും പോലീസ് പറയുന്നു.
Read Moreനിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന് മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്. ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടിക്കു കാരണമായിട്ടുള്ളത്. അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട…
Read Moreദിവസ വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം; നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്; വ്യാഴാഴ്ച സൂചനാ പണിമുടക്ക്
തൃശൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. ദിവസ വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വേതനവര്‍ധന ആവശ്യപ്പെട്ട് രണ്ട് തവണയായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്. വ്യാഴാഴ്ച തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്സുമാരുടെ സംഘനയായ യുഎന്‍എയുടെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്മെന്റുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്‍. വ്യാഴാഴ്ച തൃശൂര്‍ കളക്ട്രേറ്റിലേക്ക് നഴ്സുമാരുടെ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട വേതന വര്‍ധനയുടെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎന്‍എ അറിയിച്ചു.
Read Moreമാങ്ങാക്കള്ളന് ‘പീഡനവീരന്’ ! മാങ്ങാ മോഷ്ടിച്ച പോലീസുകാരന് വിവാഹ വാഗ്ദാനം നല്കി നഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതി; പിടികൂടാനാവാതെ പോലീസ്…
കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ മാങ്ങാക്കള്ളനായ പോലീസുകാരന് ഷിഹാബിനെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്. ഏതു പ്രതിയെയും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ മാങ്ങാക്കള്ളന് ഒളിവില്‍ കഴിയുന്നത് ചില ഏമാന്മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോള്‍ അവരെ കുറ്റം പറയാനാകില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങുമെന്ന് തീര്‍ച്ചയാണ്. അതുവരെ ഒളിവ് ജീവിതം തുടരും. ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവത്തിനെ കള്ളനെന്നു വിളിക്കാനുള്ള ഹൃദയകഠോരത തങ്ങള്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന് പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി. കട ഉടമ വച്ച സിസിടിവി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നെങ്കില്‍ കുറെ പാവങ്ങളുടെ എല്ല് വെള്ളമായേനെ. മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന…
Read Moreകോവിഡ് ബാധിച്ച് കോമയിലായ നഴ്സിനെ രക്ഷിച്ചത് വയാഗ്ര ! കോവിഡിനെ വയാഗ്ര തുരത്തിയതിങ്ങനെ…
കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 28 ദിവസം ഐസിയുവില്‍ കോമയില്‍ കിടന്ന നഴ്സിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വയാഗ്ര. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ നല്കിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരുടെ ജീവന് രക്ഷിച്ചത്. വയാഗ്ര നല്‍കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു. ഒക്ടോബര്‍ 31 -നാണ് യുകെയിലെ ലിങ്കണ്‍ഷെയര്‍ സ്വദേശിയായ മോണിക്ക അല്‍മെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കണ് ഷെയര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്പെഷ്ലിസ്റ്റ് റെസ്പിറേറ്ററി നഴ്സ് ആയ മോണിക്ക രണ്ടു വാക്സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബര്‍ 9 -ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് 16 -ന് അവരെ ഇന്‍ഡ്യൂസ്ഡ് കോമയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി…
Read More5000ല്‍ അധികം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്സിന് സ്വന്തം പ്രസവത്തിനിടെ മരണം ! ദൗര്‍ഭാഗ്യകരമായ സംഭവം ഇങ്ങനെ…
ആയിരക്കണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സിനെ സ്വന്തം പ്രസവത്തിനിടെ മരണം കവര്‍ന്നെടുത്തു. 5000ല്‍ അധികം സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്. നഴ്സ് ജോലി വളരെ ഇഷ്ടപ്പെട്ടിരുന്ന ജ്യോതി ഗാവ്ലി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ അവള് ഒരു കുഞ്ഞിന് ജന്മം നല്കി. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് അവരെ നാന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും…
Read Moreസഹകരിച്ചാല്‍ പണം തരാം ! 59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കിളിമാനൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍;വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ നഴ്സുമാരോടും ലൈംഗികച്ചുവയോടെ സംസാരിച്ചു…
59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം മുണ്ടക്കയം ഇളങ്കാട് നിന്നാണ് മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തു വരുന്നത്. സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39)യെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ അതിക്രമിച്ച് കയറി മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി തെരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.…
Read Moreമാലാഖ വിളിയൊക്കെ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലേ ! ഡ്യൂട്ടിയ്ക്കിടെ കോവിഡ് പോസിറ്റീവായ നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു;സംഭവം ഹരിപ്പാട്…
ഭൂമിയിലെ മാലാഖമാര്‍ എന്ന് മിനിറ്റ് ഇടവിട്ട് നഴ്സുമാരെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മാലാഖമാരോട് നമ്മള് ചെയ്യുന്നതെന്താണ് ? ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്കിയ നഴ്സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്കി. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്സ് പറയുന്നു. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍ക്കാരിന്റെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം…
Read Moreകോവിഡ് രോഗി നഴ്സിനോട് അപമര്യാദയായി പെരുമാറി ! ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയില്‍…
തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്സൈസ് കേസിലെ പ്രതികൂടിയാണിയാള്‍. വ്യാജമദ്യവുമായി പിടിയിലായതിനെത്തുടര്‍ന്നാണ് എക്സൈസ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.
Read More