കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്. വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
Read MoreTag: nurse
ഫോണ്‍വിളിയില്‍ ലയിച്ച് നഴ്‌സ് ! 50കാരിയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചു നല്‍കി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ 50 വയസുകാരിക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്‌സ് ഫോണ്‍ വിളിയില്‍ ലയിച്ചിരുന്നതാണ് രണ്ട് കുത്തിവെപ്പുകള്‍ എടുക്കാന്‍ കാരണമെന്നാണ് ആരോപണം. 50 വയസുകാരിയാണ് കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചത്. രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്‌സിനോട് ചോദിച്ചപ്പോള്‍ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്. സംഭവം അറിഞ്ഞെത്തിയ വീട്ടുകാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. രണ്ട് ഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കമലേഷ് കുമാരിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read Moreഎനിക്കിനി എന്ന് നടക്കാനാവുമെന്ന് അറിയില്ല ! സിനിമ ഉപേക്ഷിച്ച് കോവിഡ് പോരാട്ടത്തിനിറങ്ങിയ നഴ്‌സായ നടി തന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് മനസ്സു തുറക്കുന്നു…
മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ സിനിമ രംഗം ഉപേക്ഷിച്ച് തന്റെ പഴയ നഴ്‌സിംഗ് കുപ്പായം എടുത്ത് അണിഞ്ഞ് കര്‍മനിരതയായ നടി ശിഖ മല്‍ഹോത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 2014-ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍നിന്നു നഴ്‌സിംഗില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു. നഴ്‌സിംഗ് സേവനവുമായി മുന്നോട്ട് പോകവെ ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ശിഖയെയും പിടികൂടി. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ നടിയെ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ‘ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എനിക്കിനി എന്ന് നടക്കാനാകുമെന്ന് അറിയില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം’ശിഖ പറഞ്ഞു. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര…
Read Moreഅങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ! ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് കറങ്ങി നടന്നു ! ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ വാശിയില്‍ നഴ്‌സിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ വെട്ടിനിരത്തി
കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയ്ക്കു നേരെ ആക്രമണം. ചേര്‍ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്‌സ് നഗരസഭ പത്താം വാര്‍ഡില്‍ അനുഗ്രഹയില്‍ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ശ്രീജ ചേര്‍ത്തല പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്‍ച്ച് 15 നാണ് എത്തിയത്. എന്നാല്‍ ഇവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബസമേതം പുറത്ത് പതിവായി കറങ്ങി നടക്കുകയായിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ ഇതവഗണിച്ച് കറക്കം തുടരുകയായിരുന്നു. ഇവര്‍ ക്വാറന്റൈന്‍ ലംഘിച്ച വിവരം ശ്രീജ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Read More28 വര്‍ഷം മുമ്പ് താന്‍ കൈകളില്‍ ഏറ്റുവാങ്ങിയ ചോരക്കുഞ്ഞ് ഇന്ന് ഡോക്ടറായി അതേ ആശുപത്രിയില്‍; അവനൊപ്പം ജോലി ചെയ്യുന്നതിന്റെ ത്രില്ലില്‍ നഴ്‌സ് എഴുതിയ സ്‌നേഹസാന്ദ്രമായ കുറിപ്പ് വൈറലാകുന്നു…
കാലിഫോര്‍ണിയ:28 വര്‍ഷം മുമ്പ് താന്‍ കൈകളിലേറ്റു വാങ്ങിയ ആ ചോരക്കുഞ്ഞിന്റെ മുഖം ഒരിക്കലും മറക്കാന്‍ ആ നഴ്‌സിനാവുമായിരുന്നില്ല, ഇപ്പോള്‍ ആ പിഞ്ചുകുഞ്ഞ് അതേ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോള്‍ അവനൊപ്പം ജോലി ചെയ്യുന്നതിന്റെ ത്രില്ലിലാണ് വില്‍മ വോങ് എന്ന ആ നഴ്‌സ്. കാലിഫോര്‍ണിയയിലെ ലൂസില്‍ പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയാണ് ഈ വികാരഭരിതനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ‘ അന്ന് അവനെ ജോലിയുടെ ഭാഗമായിട്ടാണെങ്കിലും പൊന്നുപോലെ പരിചരിച്ചു. ഇന്ന് അവന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തുന്നു’ വില്‍മ പറയുന്നു. പൂര്‍ണ വളര്‍ച്ച എത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിയായിരുന്നു വില്‍മയ്ക്ക്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ലഭിച്ച ഒരു കുഞ്ഞായിരുന്നു ബ്രാന്‍ഡന്‍ സെമിനാറ്റോര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ പഠിച്ച് ഡോക്ടറായി അതേ ആശുപത്രിയില്‍ എത്തി. അപ്പോഴും നഴ്സായി വില്‍മ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പുതിയതായി വന്ന ഡോക്ടറുടെ പേര് കേട്ടപ്പോള്‍ വില്‍മയ്ക്ക് സംശയമായി.…
Read Moreദുബായിലേക്ക് കൊണ്ടു പോയത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത്; വീട്ടുജോലിക്കാരിയുടെ പണി ചെയ്യാനാവില്ലയെന്ന് പറഞ്ഞതോടെ കുവൈറ്റിലേക്ക് കൊണ്ടുപോയി;പുല്‍പ്പള്ളിക്കാരി സോഫിയ കുവൈറ്റിലെ കൊടിയ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടതിങ്ങനെ…
പുല്‍പള്ളി : കുവൈറ്റില്‍ തടങ്കലിലായിരുന്ന മലയാളി നഴ്‌സിന് ഒടുവില്‍ മോചനം. വയനാട് പുല്‍പള്ളി നടുവിലെ വീട്ടില്‍ സോഫിയ പൗലോസ്(28) തിരിച്ച് നാട്ടിലെത്തി. കുവൈറ്റ് പൊലീസിന്റെയും പ്രവാസി സംഘടനകളുടെയും ഉചിതമായ ഇടപെടലിലാണ് തടവിലായ നഴ്സിനെ പെട്ടെന്നു കണ്ടെത്താനും നാട്ടിലേക്കയയ്ക്കാനും സാധിച്ചത്.കഴിഞ്ഞമാസം പതിനഞ്ചിനാണ് ഇസ്മയില്‍ എന്ന ഏജന്റ് വഴി സോഫിയ കുവൈറ്റിലെത്തിയത്.ദുബായില്‍ ആശുപത്രിയാലായിരുന്നു ജോലിവാഗ്ദാനം. മെയ് 15-നാണ് പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ഏജന്റ് മുഖേന നഴ്സ് ജോലിക്കായി സോഫിയ ദുബായിലേക്ക് പോയത്. 1,25,000 രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 30,000 രൂപ നല്‍കിയിരുന്നു. ബാക്കി പണം ജോലി ലഭിച്ചതിനുശേഷം നല്‍കാമെന്നായിരുന്നു കരാര്‍.എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഏജന്റിന്റെ നിറം മാറി. ഹോം നഴ്‌സിന്റെ ജോലി ചെയ്യാന്‍ സോഫിയയോട് ആവശ്യപ്പെടുകയായിരുന്നു. സോഫിയ ഇതു സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവരെ കുവൈറ്റിലെത്തിച്ചു. എന്നാല്‍ അവിടെയും ജോലിയുണ്ടായിരുന്നില്ല. ബഹളം വെച്ചതിനെത്തുടര്‍ന്ന് തന്നെ ഒരു വീട്ടിലിട്ട് പൂട്ടിയെന്ന് സോഫിയ സഹോദനെ ഫോണ്‍ ചെയ്ത്…
Read Moreവിവാഹം നടത്തിയത് കള്ളം പറഞ്ഞ്;ജോര്‍ജിന്റെ അമ്മയും സഹോദരങ്ങളും ഷീലയെ വഞ്ചിക്കാന്‍ കൂട്ടുനിന്നു; ചാവക്കാട്കാരിയായ നഴ്‌സിന് കോടതി രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ഇക്കാരണത്താല്‍
ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995-ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ്…
Read More