കൊച്ചി: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കം വച്ച് ആശുപത്രി മുതലാളിമാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രിം കോടതിയുടെയും നിര്‍ദ്ദേശത്തെ പാടെ അവഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ആശുപത്രി മുതലാളിമാര്‍ കടുംപിടുത്തം തുടരുന്നത്.ഇതോടെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന് കമ്മിറ്റി നടത്തിയ ചര്‍ച്ചയാണ് പരാജയത്തില്‍ കലാശിച്ചത്. 20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്സുമാര്‍ ഉറച്ചുനിന്നു. കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയുടെ ഉത്തരവും തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ ഈ തീരുമാനത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തിയ നഴ്സുമാര്‍ നാളെ മുതല്‍ വലിയ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. നാള കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്സുമാരുടെ സംഘടനകളായ യുഎന്‍എയും ഐഎന്‍എയും അറിയിച്ചു. നഴ്സുമാരുടെ വേതനം സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാണ്…
Read More