ഫീസടയ്ക്കാന്‍ പണമില്ലാഞ്ഞതില് മനംനൊന്ത് പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്സിങ് അഡ്മിഷന് നേടിയത്. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയാവുകയായിരുന്നു. വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന് പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…
Read MoreTag: nursing
നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം; ഈ മാസം 22വരെ അപേക്ഷിക്കാം
തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.
Read Moreനഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ സുവര്‍ണാവസരം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…
തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ വമ്പിച്ച അവസരം. റിയാദിലെ സനാദ് ഹോസ്പിറ്റലില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 35വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് 26ന് കൊച്ചിയില്‍ വച്ചും 27,28 തീയതികളില്‍ ബംഗളുരുവില്‍ വച്ചും നടക്കും.വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.
Read More