മുണ്ടക്കയം: നഴ്സിംഗിന് അഡ്മിഷന് നല്‍കാമെന്ന പേരില്‍ മലയോരമേഖലയില്‍ തട്ടിപ്പ് വ്യാപകമാകുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കാണു പണം നഷ്ടപ്പെടുകയും പഠനം മുടങ്ങുകയും ചെയ്തത്. ഭൂരിഭാഗം ആളുകളും മാനനഷ്ടം ഭയന്നു പുറത്തുപറയുവാന്‍ തയാറാകാറില്ല. നഴ്സിംഗ് പഠനത്തിന് ആവശ്യമായ ലോണ്‍ അടക്കം തരപ്പെടുത്തി നല്‍കാമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് ഏജന്റുമാര്‍ വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ബന്ധപ്പെടുന്നത്. കര്‍ണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജുകളില്‍ അഡ്മിഷന് നല്‍കാമെന്നും പഠനത്തിന് ആവശ്യമായ തുക പലിശ രഹിതമായി ട്രസ്റ്റില്‍നിന്നു ലഭ്യമാക്കാമെന്നുമുള്ള വാഗ്ദാനങ്ങളാണ് ഏജന്റ് നല്‍കുന്നത്. കുട്ടികളുടെ പഠന രേഖകള്‍ ആദ്യം കൈക്കലാക്കുന്ന തട്ടിപ്പുകാര്‍ പിന്നീട് ട്രസ്റ്റില്‍നിന്ന് ലോണ്‍ പാസാക്കുന്നതിന് ആദ്യഘട്ടത്തില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇത്തരത്തില്‍ വന്‍തുക കൈക്കലാക്കുകയുമാണ് ചെയ്യുന്നത്. ട്രസ്റ്റിന് നല്‍കാനെന്ന പേരില്‍ ഇവരില്‍നിന്നു ഒപ്പിട്ട് വാങ്ങുന്ന രേഖകള്‍ കാണിച്ച പിന്നീട് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു വന്‍തുകയുടെ ലോണ്‍ ഏജന്‍സികള്‍ കൈക്കലാക്കും.…
Read More