മ​യ​ക്കു​മ​രു​ന്നു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍ ! ഇ​രു​വ​രും ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ഇങ്ങനെയെന്ന് സൂചന …

മ​യ​ക്കു​മ​രു​ന്നു​മാ​യി ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍ കീ​ഴ് സ്വ​ദേ​ശി പ്ര​ജി​ന്‍, ഭാ​ര്യ ദ​ര്‍​ശ​ന എ​സ് പി​ള്ള എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 200 നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ള്‍ ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​ക്ക ബൈ​പ്പാ​സ് ഭാ​ഗ​ത്തു​വെ​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും അ​വ​സാ​ന വ​ര്‍​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള പ​ണം ഇ​വ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് സൂചന.

Read More