താനും നിഖില്‍ ജെയിനുമായുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാല്‍ തന്നെ നിയമപരമായി വിവാഹമോചിതരാവേണ്ട ആവശ്യമില്ലെന്നും വെളിപ്പെടുത്തി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ഇപ്പോള്‍ തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നു. വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യണം. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും നുസ്രത്ത് പറയുന്നു. തുര്‍ക്കിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇതോടൊപ്പം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. താരം വയറിന്റെ ചിത്രം പങ്കുവെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read MoreTag: Nusrat Jahan
മുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്; വീഡിയോ വൈറലാകുന്നു…
ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
Read Moreദുര്‍ഗാ വേഷത്തില്‍ പരസ്യ ചിത്രത്തില്‍ അഭിനയിച്ചു !തൃണമൂല്‍ എംപി നുസ്രത് ജഹാനെതിരേ വധഭീഷണി…
തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് നുസ്രതിന് വധഭീഷണി എത്തിയത്. ഇവരുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്. വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ നുസ്രതിന്റെ ഓഫീസ് ജീവനക്കാരന് പറഞ്ഞു. ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന് 2019…
Read Moreഎല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി ! എന്റെ പേരു മാറ്റാന്‍ ആരും വരണമെന്നില്ല;മത മൗലിക വാദികള്‍ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന് എംപി
ദുര്‍ഗാ പൂജയില്‍ പങ്കെടുത്തതിന് തന്നെ വിമര്‍ശിച്ച മതമൗലിക വാദികള്കള്ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന് എംപി. ദുര്‍ഗാപൂജ ആഘോഷത്തിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ മതവും പേരും മാറ്റണമെന്ന് ആവശ്യപ്പെട്ട മതപണ്ഡിതനു മറുപടിയായി തനിക്കു പേരിട്ടവര്ക്കേ അതു മാറ്റാന്‍ അവകാശമുള്ളൂ എന്നാണ് നുസ്രത്ത് വ്യക്തമാക്കിയത്. ‘ഞാന്‍ ദുര്‍ഗാ ദേവിയെ ആരാധിച്ചു എന്നത് സത്യമാണ്. മതമൈത്രിക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ പേര് മാറ്റാനോ മതം മാറാനോ തയാറല്ല. ബംഗാളില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് എന്റേതായ രീതികളുണ്ട്. എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ബംഗാളിന്റെ തനതു സംസ്കാരം. ഞാനും അതു തന്നെയാണ് ചെയ്യുന്നത്’ നുസ്രത് പറയുന്നു. ഭര്‍ത്താവ് നിഖില്‍ ജെയിനൊപ്പമാണ് നുസ്രത്ത് ദുര്‍ഗാപൂജയില്‍ പങ്കെടുത്തത്. ചടങ്ങില്‍ നുസ്രത്ത് നൃത്തം ചെയ്യുകയും സിന്ദൂരമണിയുകയും ചെയ്തിരുന്നു. ഇത് ഇസ്ലാമിന്…
Read Moreമതത്തിനും ജാതിയ്ക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത് ! എന്തു ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും; പ്രതികരണവുമായി നുസ്രത്ത് ജഹാന്…
തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയ പ്രമുഖ ബംഗാളി നടി നുസ്രത്ത് ജഹാനെതിരേ ഫത്വ. വിവാഹത്തിന്റെ പേരിലും സീമന്തരേഖയില്‍ സിന്ദൂരം അണിഞ്ഞ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തതിന്റെ പേരിലാണ് ഫത്വ. അതേസമയം താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നുസ്രത്ത് പ്രതികരിച്ചു. താന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നില്ലെന്നും അവര്‍ പറഞ്ഞു. മതത്തിനും ജാതിക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാകില്ലെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നുസ്രത്ത് ധരിച്ച വേഷം സംബന്ധിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്മാര് ഇവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഏതെങ്കിലും മതത്തിലെ യാഥാസ്ഥിതികരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് വെറുപ്പും അക്രമവും വളര്‍ത്തുമെന്ന് നുസ്രത്ത് പറഞ്ഞു. ചരിത്രം അതിനു സാക്ഷ്യം പറയുമെന്നും സിനിമാതാരം…
Read More