ധാക്ക: നസ്രത്ത് ജഹാന് റാഫി ബംഗ്ലാദേശിന്റെ വേദനയാവുകയാണ്. അവള് ബംഗ്ലാദേശികളുടെ നിര്‍ഭയയാണ്. പതിനായിരങ്ങളാണ് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങുന്നത്. മാര്‍ച്ച് 27നാണ് ബംഗ്ലാദേശിന്റെ ഹൃദയം പിളര്‍ത്തിയ കൊലപാതകം നടന്നത്. ധാക്കയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായിരുന്നു ഈ 19കാരി. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികള്‍ കൊന്നത്. അവളുടെ നിലവിളി കേള്‍ക്കാവുന്നത്ര അടുത്ത് സഹോദരന് ഉണ്ടായിരുന്നു. പക്ഷേ കൊലയാളികള്‍ അവളുടെ അടുത്തെത്താന്‍ അയാളെ അനുവദിച്ചില്ല. ശരീരത്തിന്റെ 80 ശതമാനത്തോളം പൊള്ളലേറ്റ അവള്‍ക്ക് താന്‍ മരിക്കുമെന്ന് ഉറപ്പായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അവള് മരണമൊഴി രേഖപ്പെടുത്തി. ‘എന്നെ പ്രധാന അദ്ധ്യാപകന് ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാന്‍ പോരാടും’ മരണക്കിടക്കയിലും അനീതിയോടു യുദ്ധം പ്രഖ്യാപിച്ചായിരുന്നു ആ ധീരയായ പെണ്‍കുട്ടിയുടെ…
Read More