ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകന് ചമഞ്ഞ് വിദ്യാര്‍ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവിനെ ചങ്ങരംകുളം പോലീസ് പൊക്കി. ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ (44) ആണ് സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന് ആണെന്ന് പരിചയപ്പെടുത്തി. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാന്‍ ആണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് യുവാവ് മോശമായ രീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു പരാതിപ്പെട്ടു. ഇവര്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ആരും വിളിച്ചില്ല എന്ന് വ്യക്തമായത്. തുടര്‍ന്ന് സ്കൂള്‍…
Read More