ഒരു ഉടലില്‍ രണ്ടു തലയും മൂന്നു കൈകളും രണ്ടു കാലുകളുമായി സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. സയാമീസ് ഇരട്ടകള്‍ പെണ്‍കുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്സിംഗ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം. ജനിച്ച ആദ്യ മണിക്കൂറുകളില്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യവതികളാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ഉമാകാന്ത് പറയുന്നു. ഇത്തരത്തില്‍ സയമീസ് ഇരട്ടകള്‍ അപൂര്‍വമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു. സയാമീസ് ഇരട്ട സഹോദരിമാര്‍ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവര്‍ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട്…
Read MoreTag: odisha
പോലീസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ ആദിവാസി യുവതിയ്ക്ക് ദാരുണാന്ത്യം ! നാലു ദിവസം ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല; നിര്ഭയകള് ആവര്‍ത്തിക്കപ്പെടുമ്പോള്‍…
രാജ്യം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോഴും ചില നരാധന്മാര് തങ്ങളുടെ അധമ പ്രവര്‍ത്തികളുമായി സജീവമാണ്. ഒഡീഷയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെ ശ്രവിക്കുകയാണ് രാജ്യം ഇപ്പോള്‍. ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതിയാണ് ഇരയായത്. ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് ഏഴിനായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. യുവതിയ്ക്കു സുഖമില്ലെന്ന് ഒരു പോലീസുകാരന് വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സ്ഥലത്തെത്തിയത്. ആ സമയത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.…
Read Moreകോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന് പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു…
കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം നടത്തുന്ന വന്യജീവികള്‍ കൗതുകക്കാഴ്ചയാണ്. കാലങ്ങളായി കാണാതിരുന്ന പല അപൂര്‍വ ജീവിയിനങ്ങളും പുറത്തിറങ്ങി നടക്കുകയാണ് ഇപ്പോള്‍. കോവിഡ് മനുഷ്യന്റെ സന്തോഷം തല്ലിക്കെടുത്തിയെങ്കിലും പ്രകൃതിയുടെ ഉണര്‍വാണ് ലോകത്തെമ്പാടും പ്രകടമാവുന്നത്. ഈ ലോക്ക് ഡൗണ്‍ കാലം ഒഡീഷയിലെ കടലോരങ്ങള്‍ അത്യപൂര്‍വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്. ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്ലി കടലാമകള്‍ കടല്‍തീരത്ത് മുട്ടയിടുന്ന അപൂര്‍വ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്. കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന് പിന്‍വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്‍ത്തീരങ്ങള്‍; മുട്ടയിടാനായി എത്തുന്ന കടലാമകള്‍ കൗതുകമാവുന്നു… കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില്‍ സൈ്വര്യവിഹാരം…
Read Moreമതപരമായ ആചാരങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കില്‍ അതില്‍ ഇടപെടരുത് ! സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം…
സര്‍ക്കാരിന് മതാചാരങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ പൊളിച്ച് നീക്കിയ ഒഡീഷ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പൊളിച്ചത്. എന്നാല്‍ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങള്‍ ഇങ്ങനെയാണോ പൊളിച്ചുനീക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങള്‍ക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Read Moreവിമാനം പറത്താനുള്ള യോഗ്യത നേടി ഒഡീഷയില്‍ നിന്നുള്ള ആദിവാസി യുവതി ! അനുപ്രിയ ഒരു നാടിന്റെ അഭിമാനമെന്ന് പിതാവ്…
വാണിജ്യവിമാനങ്ങള്‍ പറത്താനുള്ള യോഗ്യത നേടി ഒഡീഷയില്‍ നിന്നുള്ള ആദിവാസി യുവതി അനുപ്രിയ മധമുമിത ലക്ര. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മാല്‍ക്കന്‍ഗിരിയില്‍ നിന്നുള്ള 27-കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ-പൈലറ്റായി ചുമതലയേല്‍ക്കും. മകളുടെ വിജയത്തിന്റെ തിളക്കത്തില്‍ അഭിമാനിക്കുന്നുവെന്ന് കുടുംബം പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവന്‍ അനുപ്രിയ അഭിമാനമാണെന്ന് പിതാവും പോലീസ് കോണ്‍സ്റ്റബിളുമായ മിരിനിയാസ് ലര്‍ക്കയും മാതാവ് ജിമാജ് യാഷ്മിന്‍ ലക്രയും പറയുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും മകള്‍ ഒരു പ്രചോദനമാകണമെന്നായിരുന്നു ആഗ്രഹമെന്ന് ജിമാജ് പറഞ്ഞു. ‘അവള് എന്താണോ സ്വപ്നം കണ്ടത്, അത് അവളായി. എല്ലാ മാതാപിതാക്കളോടും അവരുടെ പെണ്മക്കളെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’അവര്‍ വ്യക്തമാക്കുന്നു. മാല്‍ക്കന്‍ഗിരിയില്‍ തന്നെയായിരുന്നു അനുപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. 2012-ല്‍ ഭുവനേശ്വറിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാഭ്യാസ കാലത്തിനിടയ്ക്കാണ് പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് അനുപ്രിയ എത്തിയത്. തുടര്‍ന്ന് എന്‍ജിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഭുവനേശ്വറിലെ…
Read Moreനമിച്ചണ്ണാ ! കാലാവസ്ഥ പ്രവചനത്തില്‍ ഇസ്രോ പാലിക്കുന്ന കൃത്യതയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍; ഫോനിയില്‍ നിന്നും ലക്ഷങ്ങളുടെ ജീവന് രക്ഷിച്ചെടുത്തത് ഇസ്രോയുടെ കൃത്യമായ പ്രവചനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന്റെ പുത്തന്‍ മാതൃകയായി ഒഡീഷ
ഭുവനേശ്വര്‍: ഇന്ത്യന്‍ തീരങ്ങളില്‍ ദുരന്തം വിതക്കുമായിരുന്ന ഫോനി എന്ന ചുഴലിക്കാറ്റിനെ അതിവിദഗ്ധമായി നേരിട്ട ഇന്ത്യയുടെ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഐഎസ്ആര്‍ഒ എന്ന ഇസ്രോയുടെ അഞ്ചു സാറ്റലൈറ്റുകളില്‍ നിന്നും ഓരോ 15 മിനിറ്റിലും അയച്ച ചിത്രങ്ങളാണ് കൊടുങ്കാറ്റിനെ ഒഴിച്ചുവിടാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. ഇതുവഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇസ്രോ രക്ഷിച്ചെടുത്തത്. ഈ പ്രവചന വിദ്യയുടെ മുമ്പില്‍ സായിപ്പന്മാര് പോലും നമിച്ചു പോവുകയാണ്. മുമ്പ് കാലാവസ്ഥാ പ്രവചനത്തെ പരിഹസിച്ചിരുന്ന മലയാളികള്‍ പോലും ഇപ്പോള്‍ ഇത് അംഗീകരിക്കുന്നുണ്ട്.ഫോനിയുടെ തുടക്കത്തില്‍ തന്നെ ഇസ്രോയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ ഇതിന്റെ ഓരോ ഗതിവിഗതികളെയും പിന്തുടരുകയും അത് സംബന്ധിച്ച ചിത്രങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നിരുന്നു. ഇതിലൂടെ ഇതിനെ പിന്തുടരാനും അടുത്ത നീക്കം എങ്ങോട്ടാണെന്ന് മുന്‍കൂട്ടി പ്രവചിക്കാനും കൃത്യമായി സാധിച്ചതാണ് വന്‍ അപകടത്തെ ഒഴിവാക്കാന്‍ സാധിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്കാറ്റ്സാറ്റ് 1, ഓഷ്യന്‍സാറ്റ് 2, മെഗാ…
Read More