ഒഡീഷയിലെ ഒരു കോളജിലെ പെണ്‍കുട്ടികള്‍ നടത്തിയ ഫഌഷ് മോബ് യൂട്യൂബില്‍ തരംഗമാവുന്നു. കാതലന്‍ സിനിമയില്‍ പ്രഭുദേവ ചുവടുവച്ച മുക്കാലാ മുക്കാബുല ഗാനത്തോടെയായിരുന്നു പെണ്‍കുട്ടികള്‍ തുടങ്ങിയത്. പിന്നീട് കുച്ച് കുച്ച് ഹോത്തായിലെ ‘കോയി മില്‍ ഗയാ’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം അസാധാരണ മെയ് വഴക്കത്തോടെ നൃത്തം ചെയ്താണ് പെണ്‍കുട്ടികള്‍ അരങ്ങു തകര്‍ത്തത്. ജൂണ്‍ രണ്ടിന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഒന്നരക്കോടിയിലധികം കാഴ്ചക്കാരുമായാണ് മുന്നേറുന്നത്. കാതലനിലെ മുക്കാലാ ഗാനത്തിന് ചുവടുവെച്ച് ഒരു പെണ്‍കുട്ടി തുടങ്ങുന്ന നൃത്തത്തിലേക്ക് ഒരു സംഘം പെണ്‍കുട്ടികള്‍ കൂടി ചേരുന്നതോടെ കാഴ്ചക്കാരായെത്തിവരും അറിയാതെ ചുവടുവെച്ച് പോകുകയാണ്. വീഡിയോയ്ക്കു ചുവട്ടില്‍ കമന്റുകളുടെ ബഹളമാണ്.
Read More