വന്‍ പ്രൊമോഷനോടെ തീയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസിനു ശേഷം പലരീതിയിലുള്ള വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ആളുകളില്‍ വന്‍ പ്രതീക്ഷ ജനിപ്പിച്ചെത്തിയ ചിത്രം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നായിരുന്നു വിമര്‍ശനം. ചിത്രത്തെ ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ചിത്രം പരാജയമാകുമെന്ന പ്രതീതിയും ഉണ്ടായി. എന്നാല്‍ ഒരൊറ്റ ആഴ്ച കൊണ്ട് കഥയാകെ മാറി.വിമര്‍ശകരുടെ വായടപ്പിക്കുംവിധമാണ് തീയറ്ററുകളിലേക്കു ജനം എത്തുന്നത്. സിനിമയെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഗാനങ്ങള്‍ കയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. അടുത്തൊന്നും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഇത്രയും ഹിറ്റായിക്കാണില്ല. ആരാധകരെ ആവേശത്തിലാക്കിയായിരുന്നു ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനത്തിന്റെ വരവ്. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം കണ്ടതു ലക്ഷങ്ങളാണ്. ട്രെന്റിങ്ങില്‍ ഒന്നാമതെത്തി ഗാനം. നാലു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരുമായി റിക്കാര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ഈ ഗാനത്തിന്റെ ലിറിക് വിഡിയോ. ‘മാനം തുടുക്കണ്’ എന്ന ഗാനത്തിന്റെ സ്ഥിതിയും…
Read MoreTag: odiyan
‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ? കഞ്ഞി ട്രോളുകളെപ്പറ്റി ഒടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന് പറയാനുള്ളത്…
മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളിയുടെ ചര്‍ച്ചാവിഷയം. വന്‍പ്രതീക്ഷകളോടെ തീയ്യറ്ററില്‍ എത്തിയ തങ്ങളെ ഒടിയന്‍ നിരാശരാക്കിയെന്നാണ് ചിലര്‍ പറയുന്നത്. എന്നിരുന്നാലും ചിത്രത്തിന് നല്ല തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഡയലോഗുകളും ചിലര്‍ എടുത്തിട്ട് അലക്കുന്നുണ്ട്. ട്രോളുകള്‍ക്ക് ചാകരയായി എത്തിയത് ‘ഒടിയനി’ലെ ‘കഞ്ഞി’ ഡയലോഗ് ആയിരുന്നു. ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നത്.മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.…
Read More‘മുന്‍വിധികള്‍ മാറിനില്‍ക്കട്ടെ, ഒരു സിനിമയ്ക്ക് അതര്‍ഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ! ഒടിയനെതിരേ ഉയരുന്ന വിമര്‍ശങ്ങളോട് നീരജ് മാധവിന്റെ പ്രതികരണം ഇങ്ങനെ…
മോഹന്‍ലാല്‍ നായകനായ ഒടിയനെതിരേ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നീരജ് മാധവ്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല എന്ന കാരണത്താല്‍ സിനിമയെ വലിച്ചു കീറി ഒട്ടിക്കുന്നത് ശരിയല്ലെന്ന് നീരജ് മാധവ് പറഞ്ഞു.’ഒടിയന്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു താഴ്ത്തിക്കെട്ടാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ ഞാനതില്‍ കാണുന്നില്ല. ഒരുപക്ഷേ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം.’ ‘തെറ്റായ മുന്‍വിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയ്യേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. അഗ്രസീവ് ആയി പ്രൊമോട്ട് ചെയ്തതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉടലെടുത്തു. പക്ഷേ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയൊട്ടിക്കുന്നത് ശരിയാണോ…
Read Moreമഞ്ജുവാര്യരെ സഹായിച്ചതിനാല്‍ പലര്‍ക്കും എന്നോട് ശത്രുതയുണ്ടായി ! അവരാണ് ഒടിയനെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍
മഞ്ജുവാര്യരെ സഹായിക്കാന്‍ തുടങ്ങിയ അന്നു മുതലാണ് തനിക്ക് ശത്രുക്കളുണ്ടായതെന്ന് സംവിധായകന്‍ വി. എ ശ്രീകുമാര്‍ മേനോന്‍. ഇതിന്റെ പ്രതിഫലനമാണ് ഒടിയനെതിരായ ആക്രമണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു…
Read Moreനിപ്പ വൈറസും ഒടിയനിലെ ഈ ഗാനവും തമ്മില്‍ ഉള്ളത് ഒരു അപൂര്‍വ ബന്ധം; രസകരമായ കുറിപ്പ് വൈറലാവുന്നു…
മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം… എന്ന ഗാനമാണ് ഇപ്പോള്‍ തരംഗം. പാലക്കാടന്‍ സൗന്ദര്യത്തെ വരികളിലേയ്ക്ക് ഒപ്പിയെടുത്ത ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റഫീക്ക് അഹമ്മദാണ് രചന. എന്നാല്‍ ചര്‍ച്ചകളില്‍ ഈ പാട്ട് ഇടംപിടിക്കുന്നത് ഇതിന് നിപ്പാ വൈറസുമായുള്ള ബന്ധം കൊണ്ടാണ്. നിപ്പയും ഒടിയനും തമ്മില്‍ എന്താണ് ബന്ധമെന്ന് ആലോചിച്ച് അധികം തലപുകയ്‌ക്കേണ്ട. ഗാനത്തെ കുറിച്ച് തമാശ രൂപേണ കവി റഫീക്ക് അഹമ്മദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- ‘സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍പറത്തി ഒടിയന്‍- തെങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന്‍ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് ‘വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി’ അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു.…
Read Moreഒടിയനൊപ്പം സെല്‍ഫിയെടുക്കാന്‍ അവസരം ! ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രവുമായി ഒടിയന്‍ ടീം
ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രങ്ങളുമായി ഒടിയന്‍ ടീം. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കൊണ്ടാണ് ഒടിയന്‍ ടീം പ്രൊമോഷന്‍ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലൊന്ന് ഇതാദ്യമായാണെന്നാണ് മോഹന്‍ലാലും ഒടിയന്‍ ടീമും അവകാശപ്പെടുന്നത്. കൊച്ചി ലുലുമാളിലുള്ള പിവിആറില്‍ മോഹന്‍ലാലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. Innovative odiyan promotion launch series Kick start from today. Click selfies with odiyan. Unveiling the Odiyan manickan life size statue at the Lulu Pvr lounge. Soon to appear in theatres across Kerala. First of its kind in the history of Indian Cinema #Odiyanrising pic.twitter.com/zPlZScHAAR — Mohanlal (@Mohanlal)…
Read Moreഒടിയനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ? ആരാധകരുടെ ആകാക്ഷ ഇരട്ടിയാക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
ഒടിയന്‍ മാണിക്യനായി മോഹന്‍ലാലെത്തുന്ന ‘ഒടിയന്‍’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാല്‍ ആ പ്രതീക്ഷകള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ട് എന്നതാണ് ആ വാര്‍ത്ത. ഒടിയന്‍ എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പരക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ബീയോണ്ട് ബോര്‍ഡേഴ്സിലും മമ്മൂട്ടി വോയിസ് ഓവര്‍ നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശിരാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.…
Read Moreവയറില്‍ കെട്ടിയ ബെല്‍റ്റു നോക്കിയ സമയത്ത് കൈയ്യില്‍ കെട്ടിയ വാച്ചു നോക്കിയിരുന്നെങ്കില്‍ ! മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയ വാച്ചിന്റെ പ്രത്യേകത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും…
പുതിയ ചിത്രമായ ഒടിയന്റെ ലുക്കില്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ മൈജി ഷോറും ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ നീല ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞ് എത്തിയത്. ഒടിയന്‍ ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയിരുന്നത്. പരിപാടിക്കെത്തിയ ലാല്‍ കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി. മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനിടയാണ് ആ ഫോട്ടോയില്‍ മറ്റൊരു ചര്‍ച്ച കൂടി നടക്കുന്നത്. മോഹന്‍ലാലിന്റെ വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മോഹന്‍ലാലിന്റെ തന്നെ സിനിമ ഡയലോഗിലെ കാര്‍ട്ടിയറല്ല വാച്ച് ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളീലെ ഫ്യൂഷന്‍ ബ്ല്യൂ എന്ന മോഡലാണു മോഹന്‍ലാല്‍ കെട്ടിയിരുന്നത്. ഏകദേശം 7.61 ലക്ഷം രൂപ…
Read Moreലാല്‍ സാര്‍ നിങ്ങളൊരു അത്ഭുതമാണ് ! ഫ്രാന്‍സില്‍ നിന്നും എത്തിയ സംഘം മോഹന്‍ലാലിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിനെ കണ്ട് സിനിമാലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്യത്തിന്റെ യുവത്വം തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മോഹന്‍ലാല്‍ 50 ദിവസം കൊണ്ട് കുറച്ചത് 18 കിലോയാണ്. വയറ് ഒരല്‍പം കുറയ്ക്കാന്‍ മാത്രം ആളുകള്‍ വര്‍ഷങ്ങളോളം ജിമ്മില്‍ വലിയ ഒരു പങ്കും ചെലവഴിക്കുമ്പോളാണ് ചുരുങ്ങിയ ദിവസം കൊണ്ട് മോഹന്‍ലാലിന്റെ നേട്ടം എന്നും ഓര്‍ക്കണം. ഫ്രാന്‍സില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ലാലേട്ടന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍. കഥാപാത്രം ആവാനുള്ള മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കിയാണ് വിദഗ്ധ സംഘം മടങ്ങിയത്. മലയാളികള്‍ക്ക് മോഹന്‍ലാലിന്റെ അഭിനയം അത്ഭുതമായി തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ അര്‍പ്പണ ബോധമാണ് ഇക്കൂട്ടരെ വിസ്മയിപ്പിച്ചിരിക്കുന്നത്. അത് പ്രകടിപ്പിക്കുന്നതിലും അവര്‍ വിമുഖത കാണിച്ചില്ല. നിങ്ങള്‍ എന്തൊരു അത്ഭുതമാണ്, നിങ്ങളെ പോലെ സമര്‍പ്പണത്തോടെ തങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നാണ് തോന്നുന്നതെന്നും ഇവര്‍ മോഹന്‍ലാലിനോട് പറഞ്ഞു. എന്നും…
Read Moreബ്രഹ്മാണ്ഡചിത്രം ഒടിയന്റെ രഹസ്യം പുറത്ത് ! സംവിധായകന്റെ നിര്‍ദ്ദേശം ലംഘിച്ചത് ചീഫ് കാമറാമാന്‍; സെറ്റിലെ പടലപ്പിണക്കങ്ങള്‍ സിനിമയ്ക്ക് പാരയാവുന്നു ?
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ അതിവേഗം പുരോഗമിക്കുകയാണ്. മേക്കിംഗ് വീഡിയോ പുറത്തു വരികയും ചെയ്തു. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതായാണ് സൂചന. പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നുവെന്ന് സൂചനകളുണ്ട്. പത്മകുമാര്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും സൂചനയുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലാണ് മറ്റൊരു പ്രശ്‌നമെന്നും വിവരമുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം. എന്നാല്‍ പുലി മുരുകന്‍ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്നും എത്തി. നിലവില്‍ ഇവരുടെ താല്‍പ്പര്യങ്ങളാണ് ഒടിയന്റെ സെറ്റില്‍ നടക്കുന്നത്.…
Read More