കുട്ടികള്‍ കുറയുന്ന ചൈനയില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് സര്‍ക്കാരും വിവിധ ഏജന്‍സികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് ഡോട്ട് കോം ആണ് ഇത്തരമൊരു ഓഫറുമായി മുമ്പോട്ടു വന്നിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ തങ്ങളുടെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ‘ശിശു സംരക്ഷണ സബ്സിഡി’ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഓരോ വര്‍ഷവും നവജാത ശിശുവിന് 10,000 യുവാന്‍ (ഏകദേശം 1.1 ലക്ഷം രൂപ) വാര്‍ഷിക ബോണസായി ജീവനക്കാര്‍ക്ക് ലഭിക്കും, കുട്ടിക്ക് അഞ്ച് വയസ് തികയുന്നത് വരെ ഇത് തുടരും. ജൂണ്‍ 30ന് പ്രഖ്യാപിച്ച നയം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. Trip.comല്‍ മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ജീവനക്കാര്‍ക്ക് ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം ലഭ്യമാകും. ‘ഈ പുതിയ ശിശു സംരക്ഷണ ആനുകൂല്യം അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ജീവനക്കാരെ അവരുടെ…
Read MoreTag: offer
പാത്രവുമായി വരുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഹോട്ടലുടമകള്‍ ! സംഭവം ഇങ്ങനെ…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് ഹോട്ടലുടമകളാണ്. ഇപ്പോഴിതാ ഭക്ഷണം കൊണ്ടുപോകാന്‍ ഹോട്ടലുകളില്‍ പാത്രവുമായി എത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ് തിരൂരിലെ ഹോട്ടലുടമകള്‍. തിരൂരിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലാ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പാഴ്സല്‍ വാങ്ങാന്‍ പാത്രവുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍. കറികളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇതുവരെ നല്‍കിയിരുന്നത്. നിരോധനം വന്നതോടെ ഇതിനു പകരം അലുമിനിയം ഫോയില്‍ പെട്ടികളിലാണു കറികള്‍ നല്‍കുന്നത്. പാത്രങ്ങളുമായി ആവശ്യക്കാര്‍ എത്തിയാല്‍ പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഉടമകള്‍ കരുതുന്നത്. കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രചാരണവും ബോധവല്‍ക്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
Read Moreകണ്ണുതള്ളിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ! 399 രൂപയ്ക്ക് കിട്ടുന്നത് 1000 ജിബി ഡേറ്റ…
ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ ഏവരെയും ഞെട്ടിക്കുന്ന ഓഫര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തിലും ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും. 1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനില്‍ അധിക ചെലവില്ലാതെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോണ്‍ പേ…
Read Moreഇതാവണമെടാ ജനപ്രതിനിധി ! പതിനൊന്നു മണിക്ക് ഫലം വന്നതിനു പിന്നാലെ ഒരു മണിക്ക് ആദ്യ വാഗ്ദാനം നിറവേറ്റി; സംഭവം ഇങ്ങനെ…
ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് സ്ഥാനാര്‍ഥികള്‍ എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് അപവാദമാവുകയാണ് കാസര്‍ക്കോട് ബലാല് പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകള്‍ക്കകം ആദ്യ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയാണ് അലക്സ് ഏവരെയും ഞെട്ടിച്ചത്. പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍. നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്കിയ വാഗ്ദാനമാണ് റോഡ് തുറക്കും…
Read More