ജയിലിലെ മര്യാദക്കാരായ തടവുകാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ലഭിക്കാന്‍ പോകുന്നത് സെക്‌സ്; സംഭവം അറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ നല്ലനടപ്പിലേക്ക് വരുന്നതായി ജയില്‍ അധികൃതര്‍

  ഓസ്‌ട്രേലിയയിലെ ഒരു ജയിലിലെ മര്യാദക്കാരായ തടവുകാരെ പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന സമ്മാനമാണ്. ‘സെക്‌സ്’ ആണ് മര്യാദക്കാരായ തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കാണ് ലൈംഗികബന്ധത്തിന് അവസരം നല്‍കുന്നത്. ലൈംഗികബന്ധത്തിന് അനുമതി ലഭിച്ചവരെയും ഒരു ലൈംഗിക പങ്കാളിയെയയും പ്രത്യേക മുറിയിലാക്കിയാണ് ഇതിന് അവസരം നല്‍കുന്നത്. എത്ര തടവുകാര്‍ക്ക് ജയിലിലെ ഈ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. ഈ സമ്മാനം പ്രതീക്ഷിച്ചിട്ടാണോ എന്തോ കൂടുതല്‍ കുറ്റവാളികള്‍ നല്ല നടപ്പിലാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് അപൂര്‍വസമ്മാനം പ്രഖ്യാപിച്ച ജയില്‍ സ്ഥിതി ചെയ്യുന്നത്.നല്ല നടപ്പുകാര്‍ക്ക് ലൈംഗികബന്ധം സമ്മാനം നല്‍കുന്നതിന് പുറമെ കുടുംബാംഗങ്ങളുമായും കുട്ടികളുമായും കൂടിക്കാഴ്ചയ്ക്കും അവസരം നല്‍കുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചതില്‍ പിന്നെ വിക്ടോറിയ ജയിലിലെ തടവുകാരില്‍ ഭൂരിപക്ഷവും നല്ല നടപ്പിലാണ്.  

Read More