വര്‍ക്ക്ഹോളിക് ആയ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലൊരു പിതാവിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോലി ചെയ്യുന്ന ഓഫീസിനോടുള്ള അമിതമായ സ്നേഹം മൂലം ഓഫീസിന്റെ പേര് തന്റെ മകന് ഇട്ടഇന്തോനേഷ്യന് സ്വദേശിയായ സമേത് വഹുദി എന്ന 38കാരനാണ് കക്ഷി. ഇദ്ദേഹം ജോലി ചെയ്യുന്നത് ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലാണ്. തന്റെ രണ്ടാമത്തെ വീടായാണ് ഇയാള്‍ ഓഫീസിനെ കാണുന്നത്. ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്നാണ് ഇദ്ദേഹം കുട്ടിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. വഹുദിയുടെ ജോലിയോടുള്ള സ്നേഹം ഭാര്യക്കും നന്നായി അറിയാം. തനിക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിടും എന്ന നിബന്ധനയിലാണ് ഇയാള്‍ വിവാഹം കഴിച്ചതും. എന്നാല്‍ അന്ന് അവളത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവാഹശേഷം സ്വഭാവമൊക്കെ മാറും എന്നാണ് അവള് കരുതിയത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല അയാള്‍ ജോലിയോടും…
Read MoreTag: office
സിപിഎമ്മിന് ഇത് പീഡനകാലം ! ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍; നേതാവും ഭാര്യയും തമ്മിലുള്ള അവിഹിതം നേരിട്ടു കാണേണ്ട ഗതികേടുണ്ടായെന്ന് ഭര്‍ത്താവ്…
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി അംഗത്തിനെതിരേ യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നിട്ടുള്ളതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചു. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണ വിധേയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ കടുത്ത…
Read More