മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാന്‍ സാധിക്കുമെന്ന് പലരും വിശ്വസിക്കുന്ന ഒരു കളിയാണ് ഓജോബോര്‍ഡ്. ലോകത്തുടനീളമുള്ള കൗമാരക്കാരിലും വിദ്യാര്‍ത്ഥികളിലും ഇത് ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് വഴി മാനസികമായ പല പ്രശ്നങ്ങളും കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഓജോബോര്‍ഡ് രീതി തുടങ്ങിയിട്ട് ഏകദേശം ഒന്നര നൂറ്റാണ്ട് ആയെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്നും ഇതിന്റെ പേരില്‍ നിരവധി പേര് ഇന്നും അപകടത്തില്‍പ്പെടുന്നുണ്ട്. ഓജോബോര്‍ഡ് കളിച്ച് തളര്‍ന്നു വീണ കൊളംബിയയിലെ ഗാലേരസ് എജുക്കേഷണല്‍ ഇന്സ്റ്റിറ്റൂഷ്യനിലെ 28 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഘം ചേര്‍ന്നിരുന്ന് ഓജോബോര്‍ഡ് കളിക്കുന്നതിനിടയില്‍ ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ച് കുട്ടികള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തി വിവരങ്ങളോ ഇവരുടെ ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു എന്നാണ് സ്കൂള്‍ അധികൃതര്‍…
Read MoreTag: OJO BOARD
മോനിഷ തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നോ ? ഓജോ ബോര്‍ഡ് നോക്കി അന്ന് മോനിഷ അങ്ങനെ പറഞ്ഞത് എന്തിനായിരുന്നു? 25 വര്‍ഷങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്ന ചോദ്യം
മലയാളികളുടെ മനസില്‍ എല്ലാക്കാലവും ഒരു നൊമ്പരമായി അവശേഷിക്കുന്നതാണ് മോനിഷയുടെ വിയോഗം. മോനിഷയുടെ ജീവിതത്തിന് തിരശീല വീണിട്ട് 25 വര്‍ഷമായെങ്കിലും ആ നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ഇപ്പോഴും ആരാധകരുടെ മനസിനെ നിര്‍മലമാക്കുന്നു. ആദ്യ സിനിമയിലൂടെത്തന്നെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നര്‍ത്തകി കൂടിയായിരുന്നു മോനിഷ. ഷൂട്ടിംഗിന് പോകുമ്പോള്‍ ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു കാറപകടത്തിലായിരുന്നു മോനിഷ മരിച്ചത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയും ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചു കഴിഞ്ഞാല്‍ ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ എന്ന് മോനിഷ ചോദിച്ചു. താന്‍ പെട്ടെന്നു മരിച്ചുപോയാലും അമ്മ വിളിച്ചാല്‍ ഏത് ലോകത്തു നിന്നും താന്‍ വരുമെന്നും മോനിഷ പറഞ്ഞതായി ശ്രീദേവി ഉണ്ണി പറയുന്നു. മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ക്കുകയായിരുന്നുവെന്ന അമ്മ പറയുന്നു. സിനിമാ ലോകത്തില്‍ അവളെ ആരും…
Read More