മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് രണ്ടാം പാഠവുമായി എത്തിയത്. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫഌക്സ് വയ്ക്കല്‍ രണ്ട് കോടി, ജനതാത്പര്യം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്മാര്, കാണാതായവര്‍ കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യ രൂപേണയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയര്‍ അടുക്കുമ്പോഴും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട്…
Read More