ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ പ്രമുഖ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഓല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇ.വി തുടങ്ങി പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി സ്കൂട്ടറുകള് കത്തിയ സംഭവത്തില്‍ പിഴ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ അവസാനം വരെയാണ് കമ്പനികള്‍ക്ക് മറുപടി നല്കാന് സമയം അനുവദിച്ചിട്ടുണ്ട്. കമ്പനികളുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) പ്യുര്‍ ഇവി, ബൂം മോട്ടോഴ്സ് തുടങ്ങിയ വൈദ്യുതി സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഏപ്രിലില്‍ ഇ സ്കൂട്ടറുകള് കത്തിയ സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഈ നടപടി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത…
Read MoreTag: ola
കുറുക്കുവഴി എന്ന് പറഞ്ഞ് വണ്ടി വിട്ടത് ഇടവഴിയിലൂടെ; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിച്ച ശേഷം ഓല ടാക്‌സി ഡ്രൈവര്‍ യുവതിയോട് ചെയ്തത്…
ബംഗളൂരു: ടാക്‌സി യാത്രയ്ക്കിടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഇരുപത്തിയാറുകാരനായ വി. അരുണ്‍ ആണ് അറസ്റ്റിലായത്. ആര്‍ക്കിടെക്റ്റായ യുവതിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്കു പോകാന്‍ ടാക്‌സി വിളിച്ച യുവതിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ എത്താനുള്ള കുറുക്കുവഴിയെന്നു പറഞ്ഞ് ഇടവഴിയിലൂടെ വണ്ടിയോടിച്ച ഇയാള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ െ്രെഡവര്‍ കാര്‍ നിര്‍ത്തുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. അതിനു ശേഷം ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു. യുവതി ഇ-മെയിലിലൂടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു.…
Read More