പലരും പല പ്രായത്തില്‍ വിവാഹിതരാവാറുണ്ടെങ്കിലും ഇത്തരമൊരു വിവാഹത്തെ അത്യപൂര്വമെന്നേ വിശേഷിപ്പിക്കാനാവൂ.സര്‍ക്കാരിന്റെ അഗതിമന്ദിരത്തിലെ താമസക്കാരായ കൊച്ചനിയന് ചേട്ടന്റേയും ലക്ഷ്മി അമ്മാളു അമ്മയുടേയും വിവാഹക്കാര്യമാണ് പറഞ്ഞു വരുന്നത്. തൃശ്ശൂര്‍ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയേലിന്റെ നേതൃത്വത്തിലാണ് വിവാഹം നടക്കുന്നത്. തൃശ്ശൂര്‍ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആയി ചുമതല ഏറ്റെടുത്ത ശേഷമാണ് രാമവര്‍മ്മപുരത്തെ വൃദ്ധസദനവുമായി കൂടുതല്‍ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് ജോണ്‍ ഡാനിയേല്‍ പറയുന്നു. സ്വന്തം മക്കളുടേയും ഉറ്റവരുടേയും പരിലാളനയും സംരക്ഷണവുമേറ്റ് കഴിയേണ്ട സമയത്ത് അവരാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാരിന്റെ അഗതിമന്ദിരത്തില്‍ കഴിയേണ്ടിവരുന്ന അച്ഛന്മാരോടും അമ്മമാരോടൊപ്പം ഒരുമിച്ചിരിക്കാനുള്ള അവസരമായി കണ്ടു പോകുന്നതിനിടയിലാണ് വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന് ചേട്ടന്റേയും ലക്ഷ്മിഅമ്മാളു അമ്മയുടേയും കാര്യം വൃദ്ധസദനം സൂപ്രണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. ജോണ്‍ ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇവരുടെ വിവാഹമാണ് വരണം . . തൃശ്ശൂര്‍ കോര്പ്പറേഷന്…
Read More